15000 ജിബി ഹാർ‌ഡ് ഡിസ്ക് പുറത്തിറങ്ങി, ലോകത്ത് ഇത് ആദ്യം

ലോകത്തെ ഏറ്റവും വലിയ ഹാർഡ് ഡിസ്ക് അമേരിക്കൻ കമ്പനിയായ വെസ്റ്റേൻ ഡിജിറ്റൽ പുറത്തിറക്കി. 15 ടിബി (15,000 ജിബി) സ്റ്റോറേജ് ശേഷിയുള്ള ലോകത്തിലെ ആദ്യ ഹാർഡ് ഡിസ്കാണിത്. 

അൾട്ര സ്റ്റാർ ഡിസി എച്ച്സി 620 പേരിലുള്ള ഹാർഡ് ഡിസ്ക് ടെക് ലോകത്ത് വൻ തരംഗമാകുമെന്നാണ് കരുതുന്നത്. നേരത്തെ 14 ടിബിയുടെ ഹാർഡ് ഡിസ്കും ഇവർ അവതരിപ്പിച്ചിരുന്നു. കൂടുതൽ വിഡിയോകൾ അതിവേഗം റീഡ്, റൈറ്റ് ചെയ്യാൻ സാധിക്കും.

ഇതോടൊപ്പം 400 ജിബിയുടെ സാൻഡിസ്കിന്റെ മൈക്രോ എസ്ഡി കാർഡും ഇന്ത്യയിൽ അവതരിപ്പിച്ചു. എന്നാൽ പുതിയ ഡിവൈസുകളുടെ വില വിവരങ്ങൾ ലഭ്യമായിട്ടില്ല.