Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിലിക്കൺ വാലിയിലെ ‘അഹിംസ ഇറച്ചി’ കച്ചവടക്കാരൻ, ആള് ഇന്ത്യക്കാരനാണ്

lab-meat

കൾച്ചേഡ് മാംസ വിപണിയിലെ ശ്രദ്ധേയമായ പേരായിരിക്കുകയാണ് അമേരിക്കൻ കമ്പനിയായ മെംഫിസ് മീറ്റ്സ്. ഈ കമ്പനിയുടെ തുടക്കക്കാരൻ ഇന്ത്യക്കാരനായ ഉമ വലേട്ടിയാണ്. സിലിക്കൺവാലിയിൽ ഇന്ത്യൻ സംരംഭകർക്ക് കുറവൊന്നുമില്ലെങ്കിലും വലേട്ടിക്ക് ഒരുപാടു പ്രത്യേകതകളുണ്ട്. തകരാർ സംഭവിച്ച ഹൃദയകോശങ്ങളെ സ്റ്റെം സെൽ ചികിൽസ വഴി വളർത്തിയെടുക്കുന്ന പരീക്ഷണങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം. ഈ പരീക്ഷണങ്ങളാണ് കൾച്ചേ‍ഡ് മാംസം (അഹിംസ ഇറച്ചി) സൃഷ്ടിക്കുന്നതിലേക്ക് വലേട്ടിയെ നയിച്ചത്.

എന്നു കിട്ടും കടയിൽ

ലാബ് മീറ്റ് രംഗത്തെ വൻ കമ്പനികളെല്ലാം രണ്ടു മൂന്നു വർഷത്തിനകം അത്തരം ഇറച്ചി ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. 2021ൽ കടകളിൽ ഉൽപന്നമെത്തിക്കുകയാണ്‌ മോസ മീറ്റ്സിന്റെ ലക്ഷ്യം. ബർഗറിനാവശ്യമായ ബീഫ് കഷണം 10 ഡോളർ നിരക്കിൽ വിൽക്കാനാകുമെന്നു കണക്കാക്കുന്നു. രണ്ടു മൂന്നു വർഷത്തിനകം വില ഒരു ഡോളർ ആയി താഴും. ഒറ്റ സാംപിളിൽനിന്ന് 80000 കഷണങ്ങൾ വരെ ഉണ്ടാക്കാനാകുമെന്നു കമ്പനി പറയുന്നു. മെംഫിസ് മീറ്റ്സും ഇതേ കാലയളവിൽ വിപണിയിൽ ഉൽപന്നമെത്തിക്കാനുള്ള ശ്രമത്തിലാണ്. 

എസ്റ്റ് ഫുഡ്സ് എന്ന കമ്പനി ഇക്കൊല്ലം അവസാനം ക്ലീൻ മീറ്റ് വിൽക്കാനാകുമെന്ന് അവകാശപ്പെടുന്നു. ഫിൻലെസ് ഫുഡ്സ് എന്ന കമ്പനിയാകട്ടെ അടുത്ത വർഷം ക്ലീൻ മൽസ്യ ഇറച്ചി വിൽപനയ്ക്കെത്തിക്കാനൊരുങ്ങുന്നു.