വൊയേജറിലെ നാലു ചെറുറോക്കറ്റുകൾ ജ്വലിച്ചു, 37 വർഷത്തിനുശേഷം!

ബഹിരാകാശ വാഹനമായ വൊയേജറിലെ നാലു ചെറുറോക്കറ്റുകൾ (ത്രസ്റ്ററുകൾ) നാസ 37 വർഷങ്ങൾക്കുശേഷം വിജയകരമായി പ്രവർത്തിപ്പിച്ചു. ബഹിരാകാശ വാഹനത്തിലെ ആന്റിന ഭൂമിക്ക് അഭിമുഖമായി നിർത്തുന്നതിനും ആവശ്യമെങ്കിൽ ദിശ മാറ്റുന്നതിനുമാണു ത്രസ്റ്ററുകൾ ഉപയോഗിക്കുന്നത്. 1977ൽ വിക്ഷേപിച്ച വൊയേജറിലെ ഈ സംവിധാനം 1980നു ശേഷം പ്രവർത്തിപ്പിച്ചിരുന്നില്ല. 

ദീർഘകാലം പ്രവർത്തിപ്പിക്കാത്തതുമൂലം ഇവ നശിച്ചെന്നായിരുന്നു പല ശാസ്ത്രജ്ഞരുടെയും അഭിപ്രായം. എന്നാൽ ശാസ്ത്രലോകത്തിനാകെ സന്തോഷം നൽകി, ഭൂമിയിലെ നിയന്ത്രണകേന്ദ്രത്തിൽനിന്നുള്ള നിർദേശാനുസരണം ഇവ പ്രവർത്തിച്ചു. 

ബഹിരാകാശ വാഹനത്തിന്റെ ആന്റിന ഭൂമിയുടെ നേർക്കാക്കുക എന്നതു വളരെ പ്രധാനമാണ്. ആശയവിനിമയം സുഗമമാക്കാനാണിത്.