Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിവില്ലേഴ്സിനെ പുകഴ്ത്തി ഒളിത്താവളത്തിൽ നിന്ന് മല്യയുടെ ട്വീറ്റ്

vijay-abd

ലണ്ടനിലെ ഒളിത്താവളത്തിൽ കഴിയുന്ന മദ്യരാജാവും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഉടമയുമായ വിജയ് മല്യ ഏറെ ദുഃഖത്തിലാണ്. സ്വന്തം ടീമിന്റെ വിജയം ടീമിനൊപ്പം ആഘോഷിക്കാൻ കഴിയുന്നില്ലല്ലോ എന്ന ദുഃഖം. എന്നാൽ ഇതിനെല്ലാം പരിഹാരം കാണുകയാണ് ട്വിറ്ററിൽ സജീവമായ മല്യ.

നേരത്തെ തന്നെ ട്വിറ്ററിൽ സജീവമായിരുന്ന മല്യ ആർസിബി വിജയങ്ങൾ ട്വീറ്റുകളിലൂടെയും റീട്വീറ്റുകളിലൂടെയുമാണ് ആഘോഷിക്കുന്നത്. ഒളിത്താവളത്തിലിരുന്ന ആർസിബി ആരാധകരോട് സംവദിക്കാനുള്ള ട്വിറ്റർ പ്ലാറ്റ്ഫോം മല്യ നന്നായി ഉപയോഗിക്കുന്നുണ്ട്.

ഒളിത്താവളത്തിലിരുന്ന് ഏറെ സുരക്ഷയുള്ള ഇ–മെയിൽ സംവിധാനം വഴിയാണ് സന്ദേശങ്ങൾ അയക്കുന്നത്. ഏറെ സുരക്ഷിത ഇടമായതിനാലാണ് മല്യ ട്വിറ്ററും ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസത്തെ മൽസരത്തെ മല്യ ഇങ്ങനെയാണ് വിലയിരുത്തി ട്വീറ്റ് ചെയ്ത്, എ, ബി പ്ലാൻ പരാജയപ്പെട്ടു. എന്നാൽ എബി പ്ലാൻ വിജയിച്ചു, ആർസിബിക്ക് അഭിനന്ദനങ്ങൾ. ഇതിനു പുറമെ നിരവധി ട്വീറ്റുകളും മല്യ റീട്വീറ്റ് ചെയ്തിട്ടുണ്ട്. 

Your Rating: