Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈയബദ്ധം സംഭവിച്ചാലും ഭയക്കേണ്ട, വാട്സാപ്പിൽ ഇനി പണി കിട്ടില്ല!

Whatsapp-se-une

വാട്സാപ്പിൽ പണി കിട്ടാത്തവർ ചുരുക്കമായിരിക്കും. കൈയബദ്ധത്തിൽ നമ്പർ മാറി മറ്റ് ചിലർക്ക് ടെക്സ്റ്റും ചിത്രങ്ങളും വീഡിയോകളും പോകുന്നത് സാധാരണമാണ്. ഒരു സോറി കൊണ്ടുപോലും പരിഹരിക്കപ്പെടാത്ത തെറ്റായി ആ ഒറ്റ മെസേജ് മാറാം. ബോസിനാണ് ഇങ്ങനെ മെസേജ് കിട്ടിയതെങ്കിൽ ജോലിയുൾപ്പെടെ പോകാനും മതി. ഇതിനെന്താണ് പരിഹാരമെന്ന് പലരും ആലോചിച്ചിട്ടുണ്ടാകും. അയച്ച സന്ദേശം എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യുകയേ നിവൃത്തിയുള്ളൂ. അടുത്തകാലത്തായി വാട്സാപ് തന്നെ ഇതിന് സംവിധാനം കൊണ്ടുവന്നു. ചുരുക്കം ചിലർക്ക് മാത്രം കിട്ടിയിരുന്ന ഈ സൗകര്യം ഉടൻ ഏവർക്കും ലഭ്യമാക്കാൻ ഒരുങ്ങുകയാണ് കമ്പനി.

ഐഫോണിലാണ് ഈ ഫീച്ചർ ആദ്യം വന്നത്. പിന്നീട് വാട്സാപ്പിന്റെ വെബ് പതിപ്പിലും എത്തി. പക്ഷേ ഭൂരിഭാഗം ഉപയോക്താക്കളുള്ള ആൻഡ്രോയ്ഡിൽ സേവനം കിട്ടിയിരുന്നില്ല. ഈ പരാതിക്കാണ് ഇപ്പോൾ പരിഹാരമായത്. അയച്ച സന്ദേശം തെറ്റിപ്പോയെന്നോ ആളുമാറി പോയെന്നോ തോന്നിയാൽ അഞ്ചുമിനിറ്റിനകം ഡിലീറ്റ് ചെയ്യാനാകും. 

ടെക്സ്റ്റ് മെസേജുകൾ എഡിറ്റ് ചെയ്യാനുമാകും, മറ്റേയാൾക്ക് മെസേജ് കിട്ടിയതായി കാണിക്കില്ല എന്നൊരു മെച്ചവുമുണ്ട്. ഇതുകൂടാതെ മറ്റൊരു ഫീച്ചറും വാട്സാപ്പ് നടപ്പാക്കും എന്നറിയുന്നു. ഫോണ്ട് ഷോർട്ട്കട്ടുകളാണ് ഉടൻ വരുന്നത്. ടെക്സ്റ്റ് മെസേജിൽ ബോൾഡ്, ഇറ്റാലിക്സ്, സ്ട്രൈക് ഫീച്ചറുകൾ കിട്ടാൻ ഇനി ഷോർട്ട്കട്ട് മതിയാകും.

Your Rating: