Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്നറിയിപ്പ്: വാട്സാപ്പിൽ ഈ മെസേജ് കിട്ടിയെങ്കിൽ ഉടൻ ഡിലീറ്റ് ചെയ്യുക!

whatsapp-web-logo

സോഷ്യ‍ൽമീഡിയ മേഖലയിലെ ജനപ്രിയ ആപ്ലിക്കേഷൻ വാട്സാപ്പ് വഴി ദിവസവും നിരവധി തട്ടിപ്പുകളും വഞ്ചനകളുമാണ് നടക്കുന്നത്. എല്ലാം വ്യാജ ലിങ്കുകൾ വഴിയാണ് പ്രചരിക്കുന്നത്. ഏറ്റവും പുതിയ വ്യാജ ഫിഷിങ് മെസേജുകളെ കാര്യമായി തന്നെ സൂക്ഷിക്കണമെന്നാണ് ടെക് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ബാങ്ക് വിശദാംശങ്ങൾ വരെ തന്ത്രപരമായി ചോർത്തുന്ന ഫിഷിങ്ങാണ് ഇപ്പോൾ പ്രചരിക്കുന്നത്.

ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പിലൂടെ പ്രചരിക്കുന്ന സന്ദേശം ഇങ്ങനെ: "Your subscription has expired. To verify your account and purchase a lifetime subscription for just 0.99 GBP simple tap on this link." നിങ്ങളുടെ വാട്സാപ്പിന്റെ സബ്സ്ക്രിപ്ഷൻ സമയം കഴിഞ്ഞു, അജീവനാന്തം സബ്സ്ക്രിപ്ഷൻ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇതിനായി കേവലം 0.99 പൗണ്ട് നൽകിയാൽ മതി. ഇതേ ലിങ്കുകൾ യൂറോപ്പിൽ മാത്രമല്ല, ഏഷ്യൻ രാജ്യങ്ങളിലും പ്രചരിക്കുന്നുണ്ട്.

വ്യാജ മെസേജിനൊപ്പം നൽകിയിരിക്കുന്ന ലിങ്ക് വ്യാജ വെബ്സൈറ്റിലേക്കാണ് കൊണ്ടുപോകുക. ഇവിടെ പേയ്മെന്റ് വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെടും. നേരത്തെ വാട്സാപ്പ് അജീവനാന്തം ലഭിക്കാൻ കമ്പനി തന്നെ 0.99 പൗണ്ട് ഈടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ പ്രചരിക്കുന്നത് തട്ടിപ്പിന്റെ സന്ദേശമാണ്. ഇത്തരം സന്ദേശങ്ങൾ ഉടനെ നീക്കം ചെയ്തു അയച്ച വ്യക്തിയെ ബ്ലോക്ക് ചെയ്യുന്നതാണ് നല്ലത്. മെസേജ് സ്പാം ആയും റിപ്പോർട്ട് ചെയ്യുക.

ട്വിറ്ററിൽ നിന്ന് ലഭ്യമായ വിവരപ്രകാരം കഴിഞ്ഞ മാർച്ചിൽ തന്നെ ഇത്തരമൊരു ഫിഷിങ് ലിങ്ക് പ്രചരിക്കുന്നുണ്ടെന്നാണ് അറിയുന്നത്. എന്നാൽ കഴിഞ്ഞ ആഴ്ചകളിലാണ് സന്ദേശം കൂടുതൽ പ്രചരിക്കാൻ തുടങ്ങിയത്.