Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേമാരി, പ്രളയം ശക്തം: കേരളീയരെ സഹായിക്കാൻ ഫെയ്സ്ബുക് സേഫ്റ്റി ചെക്ക്

facebook-safety-check

കേരളത്തിൽ ശക്തമായ പേമാരിയും പ്രളയവും തുടരുകയാണ്. വയനാട് ഉൾപ്പടെയുള്ള മലയോര മേഖലകളും താഴ്ന്ന പ്രദേശങ്ങളും ഒറ്റപ്പെട്ടു കിടക്കുകയാണ്. ഇതിനിടെ കേരളീയരുടെ രക്ഷയ്ക്കായി ഫെയ്സ്ബുക്കിന്റെ സേഫ്റ്റ് ചെക്ക് ഫീച്ചർ ആക്ടിവേറ്റ് ചെയ്തു കഴിഞ്ഞു. പേമാരിയിലും പ്രളയത്തിലും കുടങ്ങിയവർ സുരക്ഷിതരാണോ എന്നറിയിക്കാൻ മികച്ച മാർഗമാണ് ഫെയ്സ്ബുക് സേഫ്റ്റി ചെക്ക്.

ഫീച്ചർ ലഭ്യമായി തുടങ്ങി നിമിഷങ്ങൾക്കം ഫെയ്സ്ബുക് ഉപയോഗിക്കുന്നവരെല്ലാം താൻ സുരക്ഷിതനാണെന്ന് സേഫ്റ്റി ചെക്ക് വഴി അറിയിച്ചു തുടങ്ങിയിട്ടുണ്ട്. ‌വിവിധ സ്ഥലങ്ങളിൽ കുടുങ്ങികിടക്കുന്നവർക്കാണ് സേഫ്റ്റി ചെക്ക് ഏറ്റവും വലിയ സഹായമായത്. ഉറ്റവരെല്ലാം സുരക്ഷിതരാണെന്ന് മനസ്സിലാക്കാൻ പലർക്കും സേഫ്റ്റി ചെക്ക് സ്റ്റാറ്റസുകൾ വേണ്ടിവന്നു. എന്നാല്‍ മിക്ക ഫെയ്സ്ബുക് ഉപയോക്താക്കളും വെറുതെ ഈ ഫീച്ചർ ഉപയോഗിച്ച് ‘I am Safe’ എന്നു ചേർക്കുന്നുണ്ട്. ദുരിത പ്രദേശങ്ങളിൽ അല്ലാത്തവർ 'Does Not Apply' എന്നൊരു ഒാപ്ഷൻ ക്ലിക്ക് ചെയ്യുന്നതാണ് നല്ലത്.

പ്രകൃതി ദുരന്തങ്ങളിൽ അകപ്പെടുന്ന ആളുകൾക്ക് തങ്ങൾ സുരക്ഷിതരാണെന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒരു ടാപ്പ് അകലത്തിൽ അറിയിക്കാനുള്ള സേവനമാണ് ഫെയ്സ്ബുക് 'സേഫ്റ്റി ചെക്ക്‌'. ഇതുവരെ പ്രകൃതി ദുരന്തങ്ങളിൽ മാത്രമാണ് സേഫ്റ്റി ചെക്ക്‌ ഉപയോഗിച്ചിരുന്നതെങ്കിലും പിന്നീട് മറ്റു ദുരന്തങ്ങളോടു അനുബന്ധിച്ചും ഈ ഫീച്ചർ ഫെയ്സ്ബുക് ഏർപ്പെടുത്തി തുടങ്ങി. ഭക്ഷണമോ വെള്ളമോ ഇല്ലാതെ വലയുന്നവരെ സഹായിക്കാനും സോഷ്യൽമീഡിയ വഴി സേവനം നടക്കുന്നുണ്ട്.