Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്‌സ്ബുക് ക്ലോൺ ഫ്രണ്ട് റിക്വസ്റ്റ് ഭീഷണി; തട്ടിപ്പ് നേരിടാൻ എന്തു ചെയ്യണം?

facebook

ഫെയ്‌സ്ബുക്കില്‍ പുതിയൊരു സ്പാം സന്ദേശം എത്തിയിരിക്കുന്നു. സ്വന്തം ഫ്രണ്ട്‌ലിസ്റ്റിലുള്ള ആരുടെയെങ്കിലും അക്കൗണ്ടില്‍ നിന്നായിരിക്കും ഇതെത്തുക. ഇതിനാല്‍ തന്നെ മെസേജുകള്‍ ഇപ്പോള്‍ പല ഉപയോക്താക്കളെയും കുഴക്കുന്നുണ്ട്. കഴിഞ്ഞ ആറു മാസം പല ഫെയ്‌സ്ബുക് ഉപയോക്താക്കള്‍ക്കും തിരിച്ചറിവിന്റെയും മാറി ചിന്തക്കലിന്റെയും കാലഘട്ടമായരുന്നു. സുരക്ഷിതമെന്നു കരുതിയ പ്രിയ പ്ലാറ്റ്‌ഫോമില്‍ പലതരം തട്ടിപ്പുകള്‍ നടക്കാമെന്നും അതും ബിസിനസിനായി നടത്തുന്ന ഒന്നാണെന്നുമൊക്കെ തിരിച്ചറിഞ്ഞ ഒരു കാലമായിരുന്നു ഇത്. ഉപയോക്താവിന്റെ ഡേറ്റ വില്‍ക്കലും, ഡേറ്റ ചോര്‍ത്തലുമൊക്കെ തകൃതിയായി നടക്കുന്ന ഒരിടമാണ് ഫെയ്‌സ്ബുക് എന്നാണ് പലരും വിശ്വസിക്കുന്നത്. എന്തിന്, സെപ്റ്റംബര്‍ 28നു പോലും 5 കോടി ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ ഡേറ്റ പുറത്തായതായി കമ്പനി തന്നെ സമ്മതിക്കുകയും ചെയ്തല്ലോ. 

ഇതെല്ലാം കൊണ്ട്, ഇപ്പോള്‍ അവരുടെ അക്കൗണ്ടിനെക്കുറിച്ചു പുറത്തു വരുന്ന വാര്‍ത്തകള്‍ പലതും ശരിയാണെന്നു പലര്‍ക്കും തോന്നിയേക്കും. അത്തരമൊരു സന്ദേശമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ഈ തട്ടിപ്പു സന്ദേശം എത്തുന്നത് നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിലുള്ള ആരുടെയെങ്കിലും അക്കൗണ്ടിൽ നിന്നായിരിക്കുമെന്നത് അതിനു വിശ്വാസ്യതയും പകരുന്നു. സന്ദേശത്തില്‍ പറയുന്നത് നിങ്ങളുടെ അക്കൗണ്ട് ക്ലോണ്‍ ചെയ്യപ്പെട്ടിരിക്കുന്നുവെന്നാണ്. എന്നു പറഞ്ഞാല്‍ മറ്റാരോ കൂടെ അത് ഉപയോഗിക്കുന്നുവെന്ന്. ആ അക്കൗണ്ടില്‍നിന്നും തനിക്ക് ഫ്രണ്ട് റിക്വസ്റ്റ് കിട്ടി എന്നാണ് സന്ദേശത്തിന്റെ സാരം.

'Hi…I actually got another friend request from you yesterday… which I ignored so you may want to check your account. Hold your finger on the message until the forward button appears… then hit forward and all the people you want to forward too… I had to do the people individually. Good Luck!'

ഈ മെസേജ് ഫോര്‍വേഡ് ചെയ്യാനും ആഹ്വാനമുണ്ട്. വാഷിങ്ടന്‍ പോസ്റ്റ് ഇതേപ്പറ്റി ഫെയ്‌സ്ബുക്കിനോടു ചോദിച്ചപ്പോള്‍, ആരുടെ അക്കൗണ്ടും ക്ലോണ്‍ ചെയ്യപ്പെട്ടിട്ടില്ലെന്നും അത്തരമൊരു സന്ദേശത്തെക്കുറിച്ച് അറിഞ്ഞില്ലെന്നുമാണ് മറുപടി നല്‍കിയത്. 

മുന്‍ വര്‍ഷങ്ങളിലും ഇത്തരം സ്പാം മെസേജുകള്‍ വന്നിരുന്നു. 

2016ല്‍ എത്തിയ മെസേജ്

'Accounts are being hacked. Someone will take your profile picture, your name, and then create a new Facebook account. Then they ask your friends to add. Your friends think it's you and accept. From that moment, they can write whatever they want under your name. Please DO NOT accept a 2nd invitation from me. Copy this on your wall so your friends can see and be warned.'

2017ലെ മെസേജ്

'Heads-up!! Almost every account is being cloned. Your picture and your name are used to create a new Facebook account (they don't need your password to do this this). They want your friends to add them to their Facebook account. Your friends will think that it's you and accept your request. From that point on they can write what they want under your name. I have NO plans to open a new account. Please DO NOT accept a 2nd friend request from 'me'. Copy this message on your wall.'

ശരിക്കും അക്കൗണ്ട് ക്ലോണ്‍ ചെയ്യപ്പെട്ടാല്‍ എന്തു ചെയ്യണം?

ഇത്തരം മെസേജുകള്‍ പല ഉപയോക്താക്കളെയും വിഷമത്തിലാക്കും. എന്നാല്‍, ശരിക്കും നിങ്ങളുടെ അക്കൗണ്ട് ക്ലോണ്‍ ചെയ്യപ്പെട്ടു എന്നു തോന്നിയാല്‍ എന്തു ചെയ്യണം? ആ അക്കൗണ്ട് ഫെയ്‌സ്ബുക്കിനു റിപ്പോര്‍ട്ട് ചെയ്യുക. നിങ്ങളാണെന്നു ഭാവിച്ച് ആരെങ്കിലും അക്കൗണ്ട് സൃഷ്ടിച്ച് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് ഫെയ്‌സ്ബുക്കിനെ അറിയിക്കുക തന്നെ വേണം. തങ്ങളാണെന്നു ഭാവിക്കുന്ന അക്കൗണ്ടിലെത്തി 'Report it' ല്‍ ക്ലിക്കു ചെയ്യുക. തുടര്‍ന്നു സ്‌ക്രീനില്‍ തെളിയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

ഇത്തരം സന്ദര്‍ഭങ്ങളില്‍ കമ്പനിയുമായി ബന്ധപ്പെടാന്‍ ഒരു ഫോം ഉണ്ട്.  ഇവിടെയെത്തി റിപ്പര്‍ട്ടു ചെയ്യുക.

related stories