ഐഎസ് ഭീകരർ ആൻഡ്രോയ്ഡിൽ, ലക്ഷ്യം റിക്രൂട്ടിങ്

ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്ഐഎസ്) ഭീകരർ ആൻഡ്രോയ്ഡ് ആപ്ലിക്കേഷനും പുറത്തിറക്കി. ഐഐസ് ഭീകരരെ പിന്തുണയ്ക്കുന്ന എല്ലാവരെയും ഓൺലൈൻ വഴി ഒന്നിപ്പിക്കുന്നതിന്റെ ഭാഗയാണ് പുതിയ ആപ്പും പുറത്തിറക്കിയിരിക്കുന്നത്. സോഷ്യൽമീഡിയയിലും സാങ്കേതികലോകത്തും സജീവമായ ഐഎസ് ഭീകരർ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കിയടിലും സജീവമാകാൻ നീക്കം നടത്തുകയാണ്.

സംഘടനയുടെ പ്രവർത്തനങ്ങളും ആശയങ്ങളും കൂടുതൽ പേരിൽ എത്തിക്കാൻ ഇതിലൂടെ സാധിച്ചേക്കും. ആദ്യഘടത്തിൽ സംഘടനയുടെ ആശയങ്ങളും ചിത്രങ്ങളും ദൃശ്യങ്ങളുമൊക്കെയാണ് പോസ്റ്റ് ചെയ്യുന്നത്.

ഭീകരസംഘടനകളുടെ ഇന്റർനെറ്റ് നീക്കങ്ങളെ നിരീക്ഷിക്കുന്ന 'സൈറ്റ്‌ ഇന്റല്‍ ഗ്രൂപ്പാണ്‌' വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഐഎസ് തന്നെയാണ് ആൻഡ്രോയ്ഡ് ആപ്പ് പ്രചരിപ്പിക്കുകയാണ്. റേഡിയോ വാർത്തകൾ, വിഡിയോ സന്ദേശങ്ങൾ, ചിത്രങ്ങൾ എന്നിവയെല്ലാം കൂടുതൽ പേരിൽ എത്തിക്കാൻ പുതിയ ആപ്പിനു സാധിച്ചേക്കും.

അതേസമയം, ഐഎസ് സംഘടനയിലേക്ക് കൂടുതൽ പേരെ റിക്രൂട്ട് ചെയ്യാനാണ് പുതിയ ആപ്പ് പുറത്തിറക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. വിവിധ രാജ്യങ്ങളിൽ ഒറ്റപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ആപ്പിലൂടെ കൂടുതൽ സഹായം നൽകാനും ഐഎസ് ഭീകരർക്ക് സാധിക്കും.