ബിഗ് സല്യൂട്ട് ടു നിരഞ്ജന്‍, ജയ് ഹിന്ദ്

പത്താൻകോട്ട് വ്യോമതാവളത്തില്‍ ഭീകരന്റെ ശരീരത്തിലെ ഗ്രനേഡ് പൊട്ടിത്തെറിച്ച് മരിച്ച മലയാളി ലഫ്റ്റനന്റ് കേണൽ നിരഞ്ജൻ ഇ. കുമാറിന് സോഷ്യൽമീഡിയയുടെ അന്ത്യാഞ്ജലി. കഴിഞ്ഞ രണ്ടു ദിവസമായി പതിനായിരങ്ങളാണ് പ്രിയ നിരഞ്ജനു അന്ത്യാഞ്ജലിയർപ്പിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. #pathankotattack, #pathankot, എന്നീ ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രന്റിങ്ങാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, കേന്ദ്ര മന്ത്രിമാർ, സൈനിക മേധാവികൾ, ബോളിവുഡ് താങ്ങൾ എന്നിവരെല്ലാം ഫെയ്സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും അന്ത്യാഞ്ജലി കുറിപ്പുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.