വരാനിരിക്കുന്ന സ്പെക്ട്രം ലേലത്തിനായി റിലയൻസ് ജിയോ ഇൻഫോകോം 10,000 കോടി രൂപ (ഇഎംഡി) നിക്ഷേപിച്ചതായി ടെലികോം വകുപ്പ് അറിയിച്ചു. എതിരാളികളായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (വി) എന്നിവർ യഥാക്രമം 3000 കോടി രൂപയും 475 കോടി രൂപയും നിക്ഷേപിച്ചു. നിലവിലെ കണക്കുകൾ പ്രകാരം 45,000-66,000 കോടി രൂപയുടെ 4ജി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വരാനിരിക്കുന്ന സ്പെക്ട്രം ലേലത്തിനായി റിലയൻസ് ജിയോ ഇൻഫോകോം 10,000 കോടി രൂപ (ഇഎംഡി) നിക്ഷേപിച്ചതായി ടെലികോം വകുപ്പ് അറിയിച്ചു. എതിരാളികളായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (വി) എന്നിവർ യഥാക്രമം 3000 കോടി രൂപയും 475 കോടി രൂപയും നിക്ഷേപിച്ചു.

ADVERTISEMENT

നിലവിലെ കണക്കുകൾ പ്രകാരം 45,000-66,000 കോടി രൂപയുടെ 4ജി സ്പെക്ട്രം വാങ്ങാൻ ജിയോയ്ക്ക് സാധിക്കും. ഇത് കാലഹരണപ്പെടുന്ന സ്പെക്ട്രം പുതുക്കാനും ഡേറ്റാ ഉപഭോഗം വർധിപ്പിക്കുന്നതിന് കൂടുതൽ സ്പെക്ട്രം ചേർക്കാനും ജിയോയെ സഹായിക്കും. കൂടുതൽ സ്പെക്ട്രം വിളിച്ചെടുത്ത് രാജ്യത്തെ ടെലികോം വിപണിയിൽ വൻ മുന്നേറ്റം നടത്താനാണ് ജിയോ ലക്ഷ്യമിടുന്നത്.

ADVERTISEMENT

നിലവിലെ ഇഎംഡി നിക്ഷേപം പ്രകാരം എയർടെലിന് 15,000-25,000 കോടി രൂപയുടെ 4ജി സ്പെക്ട്രം വാങ്ങാൻ കഴിയും. മൂന്ന് സ്വകാര്യ ടെലികോം കമ്പനികളിൽ സാമ്പത്തികമായി ഏറ്റവും ദുർബലമായ വോഡഫോൺ ഐഡിയയ്ക്ക് 2,500-3,500 കോടി രൂപയുടെ സ്പെക്ട്രം വാങ്ങാനും കഴിയും. ഇഎംഡിയുടെ വിശദാംശങ്ങൾ വ്യാഴാഴ്ചയാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) പുറത്തുവിട്ടത്.

ADVERTISEMENT

മാർച്ച് 1 മുതൽ തുടങ്ങുന്ന സ്‌പെക്ട്രം ലേലത്തിൽ പങ്കെടുക്കാൻ മൂന്ന് കമ്പനികൾ സമർപ്പിച്ച അപേക്ഷകളുടെ ഭാഗമായാണ് ഈ നിക്ഷേപങ്ങൾ. സ്പെക്ട്രം ലേലത്തിലൂടെ സർക്കാർ 50,000 കോടിയോളം വരുമാനം നേടുമെന്നാണ് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നത്. ഇതിൽ ഏറ്റവും വിലകൂടിയ 700 മെഗാഹെർട്സ് ബാൻഡ് 2016 ലേത് പോലെ വീണ്ടും വിറ്റുപോകില്ലെന്നും കരുതുന്നു.

English Summary: Jio puts in EMD of Rs 10,000 cr, Airtel & Vodafone Idea put Rs 3000 cr, Rs 475 cr each for spectrum auction