ഫാക്ടറികളിലും മറ്റുമുള്ള അപകടകരവും മുഷിപ്പനുമായ ജോലികള്‍ ചെയ്യാനായിരിക്കും തന്റെ കമ്പനി നിര്‍മിക്കുന്ന ടെസ്‌ല ബോട്ടിനെ പ്രയോജയപ്പെടുത്തുക എന്ന് ഇലോണ്‍ മസ്‌ക് ഓഗസ്റ്റില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ ഹ്യൂമനോയിഡ് (കാണാന്‍ മനുഷ്യനെപ്പോലെ) റോബോട്ടിന് മനുഷ്യരുടെ ദൈനംദിന ജീവിതത്തില്‍ ഒരു ഇഷ്ട സുഹൃത്താകാൻ

ഫാക്ടറികളിലും മറ്റുമുള്ള അപകടകരവും മുഷിപ്പനുമായ ജോലികള്‍ ചെയ്യാനായിരിക്കും തന്റെ കമ്പനി നിര്‍മിക്കുന്ന ടെസ്‌ല ബോട്ടിനെ പ്രയോജയപ്പെടുത്തുക എന്ന് ഇലോണ്‍ മസ്‌ക് ഓഗസ്റ്റില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ ഹ്യൂമനോയിഡ് (കാണാന്‍ മനുഷ്യനെപ്പോലെ) റോബോട്ടിന് മനുഷ്യരുടെ ദൈനംദിന ജീവിതത്തില്‍ ഒരു ഇഷ്ട സുഹൃത്താകാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാക്ടറികളിലും മറ്റുമുള്ള അപകടകരവും മുഷിപ്പനുമായ ജോലികള്‍ ചെയ്യാനായിരിക്കും തന്റെ കമ്പനി നിര്‍മിക്കുന്ന ടെസ്‌ല ബോട്ടിനെ പ്രയോജയപ്പെടുത്തുക എന്ന് ഇലോണ്‍ മസ്‌ക് ഓഗസ്റ്റില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ ഹ്യൂമനോയിഡ് (കാണാന്‍ മനുഷ്യനെപ്പോലെ) റോബോട്ടിന് മനുഷ്യരുടെ ദൈനംദിന ജീവിതത്തില്‍ ഒരു ഇഷ്ട സുഹൃത്താകാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാക്ടറികളിലും മറ്റുമുള്ള അപകടകരവും മുഷിപ്പനുമായ ജോലികള്‍ ചെയ്യാനായിരിക്കും തന്റെ കമ്പനി നിര്‍മിക്കുന്ന ടെസ്‌ല ബോട്ടിനെ പ്രയോജയപ്പെടുത്തുക എന്ന് ഇലോണ്‍ മസ്‌ക് ഓഗസ്റ്റില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ ഹ്യൂമനോയിഡ് (കാണാന്‍ മനുഷ്യനെപ്പോലെ) റോബോട്ടിന് മനുഷ്യരുടെ ദൈനംദിന ജീവിതത്തില്‍ ഒരു ഇഷ്ട സുഹൃത്താകാൻ സാധിക്കുമെന്നാണ് മസ്ക് അവകാശപ്പെടുന്നത്. ലെക്‌സ് ഫ്രൈഡ്മാന്‍ പോഡ്കാസ്റ്റിനെ ഉദ്ധരിച്ച് ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്യുന്നത്. ആര്‍റ്റൂഡീറ്റൂ, സീത്രീപിയോ, (സ്റ്റാര്‍ വാര്‍സിലെ കഥാപാത്രങ്ങള്‍) എന്നിവയെപ്പോലെ അവിശ്വസനീയമായ സൗഹൃദം സ്ഥാപിക്കാന്‍ സാധിക്കുന്നവ ആയിരിക്കും ടെസ്‌ല ബോട്ട് എന്നാണ് മസ്‌ക് പറയുന്നത്. 

 

ADVERTISEMENT

∙ ഉടമയുടെ വ്യക്തിത്വത്തിനിണങ്ങിയ സുഹൃത്ത്

 

പൊതുവേയുള്ള ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന ഒന്നായിരിക്കും ഒപ്ടിമസ് സബ്‌പ്രൈം (Optimus Subprime) എന്ന പേരില്‍ മസ്‌കിന്റെ കമ്പനി നിര്‍മിച്ചുവരുന്ന റോബോട്ട്. ഇതിന് മനുഷ്യനു ചെയ്യാന്‍ ഇഷ്ടമില്ലാത്ത ജോലികള്‍ ചെയ്യാൻ സാധിക്കും. (എന്നാല്‍, റോബോട്ട് മനുഷ്യര്‍ ചെയ്യുന്ന ജോലികള്‍ ഏറ്റെടുത്തു ചെയ്യാനും തുടങ്ങുന്നുണ്ടെങ്കില്‍ എന്തെങ്കിലും യൂണിവേഴ്‌സല്‍ ഇൻകം ഏര്‍പ്പെടുത്തേണ്ടതായി വരുമെന്നും മസ്‌ക് പറയുന്നു.) അതിനൊക്കെ അപ്പുറം ഒപ്ടിമൈസ് സബ്‌പ്രൈമിന് ഒരു പട്ടിയെപ്പോലെ നല്ല സുഹൃത്താകാനും സാധിക്കുമെന്ന് മസ്‌ക് അവകാശപ്പെടുന്നുണ്ട്. എന്നാല്‍, ഈ ശ്രേണിയിലെ റോബോട്ടുകള്‍ എല്ലാം ഒരു പോലെ ആയിരിക്കില്ല പെരുമാറുക. ഉടമയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച് കുറേ നാളുകള്‍ക്കു ശേഷം റോബോട്ടിന് ഉടമയുടെ സ്വഭാവ സവിശേഷതകളും ലഭിച്ചു തുടങ്ങും. ഈ പ്രവണതയെ എങ്ങനെ വേണമെങ്കിലും വിളിക്കാമെന്നും മസ്‌ക് പറയുന്നു.

 

ADVERTISEMENT

∙ റോബോട്ടിനും ടെസ്‌ല കാറിലുള്ളതു പോലെ ഓട്ടോപൈലറ്റ്

 

ടെസ്‌ല കാറുകള്‍ക്കായി വികസിപ്പിക്കുന്ന ഓട്ടോപൈലറ്റ് കംപ്യൂട്ടറും റോബോട്ടില്‍ പ്രവര്‍ത്തിപ്പിക്കും. യഥാര്‍ഥ ലോകത്തെ വസ്തുക്കളെ തിരിച്ചറിയാന്‍ ഇത് റോബോട്ടിനെ സഹായിക്കും. എന്നാല്‍, ഒപ്ടിമസ് സബ്‌പ്രൈമിന് അതിന്റെ സ്വന്തം സെന്‍സറുകളും ആക്ചുവേറ്ററുകളും ഉണ്ടായിരിക്കുകയും ചെയ്യും. ഏകദേശം 125 പൗണ്ട് ഭാരവും അഞ്ചടി എട്ടിഞ്ച് പൊക്കവും ആയിരിക്കും ഒപ്ടിമസ് സബ്‌പ്രൈമിന് ഉണ്ടായിരിക്കുക. ടെസ്‌ലയുടെ ഓട്ടോ പൈലറ്റ് ക്യാമറകള്‍ റോബോട്ടിന്റെ തലയിലായിരിക്കും ഘടിപ്പിക്കുക. അതിന്റെ ആന്തര പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സെല്‍ഫ് ഡ്രൈവിങ് കംപ്യൂട്ടര്‍ നിയന്ത്രിക്കുകയും ചെയ്യും. ടെസ്‌ല ബോട്ടിന്റെ സാധ്യതകള്‍ അപാരമാണെന്ന് മസ്‌ക് പറയുന്നു. കൊലയാളി റോബോട്ടുകളെ പോലെയല്ലാതെ ടെസ്‌ല ബോട്ടിനെ ശരാശരി കരുത്തുള്ള മനുഷ്യനു കീഴടക്കാമെന്നും മസ്‌ക് അവകാശപ്പെടുന്നു. 

 

ADVERTISEMENT

∙ മസ്‌ക് പറയുന്നതെല്ലാം അപ്പാടെ വിഴുങ്ങേണ്ടന്നും വാദം

 

അതേസമയം, മസ്‌കിന്റെ പല അവകാശവാദങ്ങളും പൊള്ളയാണെന്ന് പില്‍ക്കാലത്ത് തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉദാഹരണത്തിന്, 2014ല്‍ അദ്ദേഹം ലോകത്തിനു നല്‍കിയ മുന്നറിയിപ്പില്‍ പറഞ്ഞത് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ റോബോട്ടുകള്‍ നമ്മളെ എല്ലാം കൊല്ലുമെന്നാണ്. അതുപോലെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ് മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

 

∙ ആമസോണ്‍ അലക്‌സ ബഹിരാകാശ യാത്രയ്ക്ക് 

 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്‌സും 2022ന്റെ തുടക്കത്തില്‍ തന്നെ ചര്‍ച്ചയാകുകയാണ്. ആമസോണിന്റെ എഐ വോയിസ് അസിസ്റ്റന്റ് അലക്‌സ നാസയുടെ ഓറിയോണ്‍ റോക്കറ്റില്‍ ഉണ്ടാകുമെന്നാണ് സിനെറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നത്. വൈകാതെ തന്നെ അലക്‌സയുടെ കന്നിപ്പറക്കല്‍ സംഭവിക്കും. അലക്‌സയ്‌ക്കൊപ്പം സിസ്‌കൊയുടെ വിഡിയോ കോണ്‍ഫറന്‍സിങ് സോഫ്റ്റ്‌വെയറായ വെബെക്‌സും (Webex) നാസയുടെ ആളില്ലാ ദൗത്യമായ ആര്‍ട്ടെമിസ് 1ൽ (Artemis I ) ബഹിരാകാശത്തേക്ക് പോകുന്നുണ്ട്. ഒറിയോണിന്റെ പേലോഡ് ആയി അറിയപ്പെടുന്ന കാലിസ്റ്റോയുടെ പേലോഡ് വിഭാഗത്തിലാണ് അലക്‌സയും വെബെക്‌സും പെടുന്നത്.

 

∙ ജിയോയുടെ 499 രൂപ പ്ലാന്‍ തിരിച്ചെത്തി

 

റിലയന്‍സ് ജിയോ അടക്കമുള്ള ടെലികോം സേവനദാതാക്കള്‍ പ്ലാനുകള്‍ പുതുക്കിയപ്പോള്‍ ജനങ്ങള്‍ക്ക് പ്രിയപ്പെട്ട പല പഴയ പ്ലാനുകളും നിർത്തിയിരുന്നു. അതിലൊന്നായിരുന്നു ജിയോയുടെ 499 രൂപ പ്ലാന്‍. ഈ പ്ലാന്‍ വീണ്ടും അവതരിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചു.

 

പ്രതിദിനം 2 ജിബി 4ജി ഡേറ്റയും, അതിനു ശേഷം 64 കെബിപിഎസ് അണ്‍ലിമിറ്റഡ് ഡേറ്റയും നല്‍കുമെന്നു കമ്പനി പറയുന്നു. അണ്‍ലിമിറ്റഡ് വോയിസ് കോളുകൾ, പ്രതിദിനം 100 എസ്എംഎസുകൾ, പ്രൈം അംഗത്വം അടക്കമുള്ളവ ലഭിക്കും. കാലാവധി 28 ദിവസമാണ്. എന്നാല്‍, പലര്‍ക്കും ഈ പ്ലാനിന്റെ പ്രധാന ആകര്‍ഷണിയത അതിനൊപ്പം ലഭിക്കുന്ന ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ ആണ്. ഒരു വര്‍ഷത്തേക്കാണ് സബ്‌സ്‌ക്രിപ്ഷന്‍. ഡേറ്റ ഉണ്ടെങ്കില്‍ കൂടുതല്‍ പണം മുടക്കാതെ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ ചാനലുകള്‍ ഒരു വര്‍ഷത്തേക്ക് കാണാം. 

 

∙ റെയ്‌സര്‍ 14, 15, 17-ഇഞ്ച് കരുത്തന്‍ ബ്ലെയ്ഡ് ലാപ്‌ടോപ്പുകള്‍ അവതരിപ്പിച്ചു

 

ഇപ്പോള്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ റെയ്‌സര്‍ കമ്പനിയുടെ ബ്ലെയ്ഡ് ശ്രേണിയിലുള്ള പുതിയ ലാപ്‌ടോപ്പുകള്‍ അവതരിപ്പിച്ചു. കരുത്തന്‍ ആന്തരിക ഭാഗങ്ങളാണ് ഇവയുടെ സവിശേഷത. ഇന്റലിന്റെ ഏറ്റവും പുതിയ ശ്രേണിയായ 12-ാം തലമുറയിലെ കോര്‍ എച് സീരീസ് പ്രോസസറുകളാണ് 17-ഇഞ്ച് മോഡലിന് ശക്തി പകരുന്നത്. ഈ മോഡലിന് 4കെ ഡിസ്‌പ്ലേയും, 144ഹെട്‌സ് റിഫ്രഷ് റെയ്റ്റും ഉണ്ട്. ഗെയിമിങ് പ്രേമികള്‍ക്ക് ആവേശം പകരുന്നതാണ് ഈ ഹാര്‍ഡ്‌വെയര്‍. റെയ്‌സര്‍ ബ്ലെയ്ഡ് 17ല്‍ ചില സവിശേഷ ഡിസൈൻ രീതികളും കാണാം. അതിന്റെ ബാറ്ററി കപ്പാസിറ്റി 82-വാട്ട് അവറായി വര്‍ധിപ്പിച്ചിട്ടും ഉണ്ട്. ഓഡിയോ സിസ്റ്റവും മെച്ചപ്പെടുത്തി. ഈ മോഡലിന് എട്ടു സ്പീക്കറുകളാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെബ്ക്യാം 1080പി ആണ്. കീബോഡില്‍ അല്‍പം കൂടി വലുപ്പമുള്ള കീകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

 

റെയ്‌സര്‍ ബ്ലെയ്ഡ് 15ന് ഇന്റല്‍ ഐ9 പ്രോസസറാണ്. ഇതിന് 14 കോറുകള്‍ ഉണ്ട്. ആര്‍ക്കെങ്കിലും 4കെ റെസലൂഷനുള്ള സ്‌ക്രീന്‍ വേണ്ടെങ്കില്‍, കുറഞ്ഞ സ്‌ക്രീനുകളും ഈ മോഡലിന് ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം, ബ്ലെയ്ഡ് 14ന് പുതിയ ഇന്റല്‍ പ്രോസസറല്ല ശക്തി പകരുന്നത്. എഎംഡിറൈസണ്‍ 6000 സീരീസിലെ പ്രോസസറും ഡിഡിആര്‍5 മെമ്മറിയും ഇതിനുണ്ട്. എല്ലാ മോഡലുകള്‍ക്കും വിന്‍ഡോസ് 11 ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. വില നോക്കിയാല്‍, 14-ഇഞ്ച് മോഡലിന്റെ തുടക്ക വേരിയന്റിന് 2000 ഡോളറാണ് നല്‍കേണ്ടത്. 15-ഇഞ്ചിന് 2500 ഡോളറാണ് തുടക്ക വിലയെങ്കില്‍ 17-ഇഞ്ചിന് 2700 ഡോളര്‍ മുതല്‍ വില തുടങ്ങും. 

 

∙ കംപ്യൂട്ടറുകള്‍ക്ക് പുതിയ സുരക്ഷാ ചിപ്പുമായി മൈക്രോസോഫ്റ്റ്

 

കംപ്യൂട്ടറുകള്‍ക്ക് പുതിയ സുരക്ഷാ ചിപ്പ് നിർമിക്കുന്ന കാര്യം 2020 നവംബറില്‍ മൈക്രോസോഫ്റ്റ് പുറത്തുവിട്ടിരുന്നു. പ്ലൂട്ടോണ്‍ സെക്യൂരിറ്റി ചിപ്പ് എന്നാണ് ഇതിന്റെ പേര്. പ്ലൂട്ടോണ്‍ ഉള്‍ക്കൊള്ളിച്ച പുതിയ ലാപ്‌ടോപ്പുകള്‍ വിപണിയിലെത്തി. എല്ലാ വിന്‍ഡോസ് കംപ്യൂട്ടറുകള്‍ക്കും ഈ ചിപ്പ് ഉള്‍പ്പെടുത്താനാണ് മൈക്രോസോഫ്റ്റിന്റെ ഉദ്ദേശം. ലെനോവോയുടെ തിങ്ക്പാഡ് സെഡ് സീരീസാണ് ആദ്യമായി പ്ലൂട്ടോണ്‍ ചിപ്പ് ഉള്‍ക്കൊള്ളിച്ച ലാപ്‌ടോപ്.

 

∙ കൊസോവോ ക്രിപ്‌റ്റോകറന്‍സി ഖനനം നിരോധിച്ചു

 

യൂറോപ്പിലെ വൈദ്യുതി പ്രശ്‌നം മുന്‍നിർത്തി കൊസോവോ ക്രിപ്‌റ്റോകറന്‍സി ഖനനം നിരോധിച്ചു എന്ന് എംഎസ്എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

 

English Summary: Musk believes Tesla’s 5-feet 8-inch Bot can help humans with one big issue