ചൈനീസ് ഐടി കമ്പനിയിൽ ചിയർഗേൾസും

സാങ്കേതിക ലോകത്ത് വളരെ വേഗത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ചൈന. ചെറുതും വലുതുമായ നിരവധി ടെക് കമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മിക്ക കമ്പനികളുടെയും ഉൽപന്നങ്ങൾ വിപണിയിൽ സജീവമാണ്. എന്നാൽ ഇവിടത്തെ ചില കമ്പനികൾ ജീവനക്കാരെ കൂടുതൽ തൊഴിലെടുപ്പിക്കാനും അവരെ ആനന്ദിപ്പിക്കാനും പുതിയ വഴിതേടുകയാണ്.

അത്തരമൊരു വാർത്തയാണ് കഴിഞ്ഞ ദിവസം ചൈനയിൽ നിന്നുവന്നിരിക്കുന്നത്. ഇവിടത്തെ ഒരു ടെക് കമ്പനിയിലെ ജീവനക്കാരെ ജോലിക്കിടയിലും ഇടവേളകളിലും ആനന്ദിപ്പക്കാനായി ചിയർഗേൾസിനെ നിയമിച്ചിരിക്കുകയാണ്.

കമ്പനിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ ചിയർഗേൾസിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. ജോലിക്കിടയിൽ ജീവനക്കാർക്ക് വേണ്ട എല്ലാ സഹായവും ഇവർ നൽകും. മൂന്നു ചിയർഗേൾസിനെയാണ് കമ്പനി നിയമിച്ചത്. ജോലിക്കാരുമായി സംസാരിക്കുക, കൂടുതൽ ജോലിയെടുക്കാൻ പ്രചോദനം നല്‍കുക, ജീവനക്കാർക്കൊപ്പം ക്ലബിലും പാർട്ടികളിലും പങ്കെടുക്കുക എന്നിവയാണ് ചിയര്‍ഗേൾസിന്റെ ജോലി.