ആന്‍ഡ്രോയിഡ് ഫോണുകളിൽ കേരളം വിരൽത്തുമ്പിൽ

കണക്റ്റ് കേരള ഉദ്ഘാടന സമയത്ത് എം.തോമസ് കുട്ടി, അഡ്‌ഹോക്ക് ടെക്നോളജി ഡയറക്ടര്‍മാരായ കിരണ്‍രാജ്, ആര്‍. അരുണ്‍ദാസ് എ.ഐ, ജോണ്‍ തരിയന്‍, സുധീഷ് എസ് എന്നിവർ മുഖ്യമന്ത്രിക്കൊപ്പം.

ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡ്ഹോക് ടെക്ക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്‌എന്ന സ്ഥാപനം കേരളത്തിലെ ഉപയോഗപ്രദമായ 40-ഓളം വിഭാഗങ്ങളില്‍പ്പെട്ട പതിനായിരത്തോളം ഫോണ്‍ നമ്പരുകളില്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ 'കണക്റ്റ് കേരള' അൻഡ്രോയ്ഡ്‌ ആപ്ളിക്കേഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രകാശനം ചെയ്തു. ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ ആപ്ളിക്കേഷന്‍ ആന്‍ഡ്രോയിഡ് പ്ലേസ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

മന്ത്രിമാരുടെ നമ്പരുകള്‍, ഗവണ്‍മെന്റ് ഓഫീസുകള്‍, കളക്ടര്‍മാരുടെ നമ്പരുകള്‍, പത്രമാധ്യമങ്ങളുടെ നമ്പരുകള്‍, പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ നമ്പരുകള്‍, യൂണിവേിസിറ്റി, പിഎസ് സി നമ്പറുകള്‍ വനിതകളുടെ സുരക്ഷയ്ക്കായുള്ള നമ്പരുകള്‍, ബ്ലഡ് ബാങ്കുകളുടെ നമ്പരുകള്‍, കേരളത്തിലെ എല്ലാ ഹോസ്പിറ്റലുകളുടെയും, പഞ്ചായത്തുകളുടെയും നമ്പരുകള്‍ തുടങ്ങി മറ്റു മേഖലയിലുള്ള നിരവധി സ്ഥാപനങ്ങളുടെ നമ്പരുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഈ ആപ്ലിക്കേഷന്റെ സവിശേഷതയാണ്.

രാജ്ഭവൻ,ജുഡിഷ്യറി,മുനിസിപ്പാലിറ്റി,കോർപറേഷൻ,എം.എൽ.എ മാർ, ജില്ലാ കലക്ടറന്മാർ, കെഎസ്ആർടിസി ബസ് ഡിപ്പോകൾ, റെയിൽവേ സ്റ്റേഷനുകൾ, അവശ്യ സേവനങ്ങൾ, മെഡിക്കൽ കോളേജുകൾ,മാധ്യമ സ്ഥാപനങ്ങൾ, വിജിലൻസ്, ശബരിമല,കേരളാ ലോകായുക്ത, ടൂറിസം ഇൻഫർമേഷൻ, സർക്കാർ ആശുപത്രികൾ, ഫയർ ഫോഴ്സ്,സിനിമാ തിയേറ്ററുകൾ, പ്രധാന സർക്കാർ ആനുകാലികങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, നിയമസഭ, സെക്രട്ടറിയറ്റ്, ദേവസ്വം ബോർഡ്, പി ഡബ്ല്യു,ഡി റെസ്റ്റ് ഹൗസുകൾ, ജലസേചന വകുപ്പ് എന്നിവയാണ് ആപ്പിൽ ലഭ്യമാക്കിയിട്ടുള്ള മറ്റു പ്രധാന കാറ്റഗറികൾ.

ആൻഡ്രോയ്ഡ്‌ 2.3 അല്ലെങ്കിൽ അതിനു ശേഷമുള്ള ഒഎസുകളിലെല്ലാം ഈ ആപ്പ് പ്രവർത്തിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ 'കണക്റ്റ് കേരള' എന്ന് സെർച്ച് ചെയ്തോ അല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്തോplay.google.com/store/apps/details?id=com.connectkerala ഈ ആപ്ലിക്കേഷൻ സ്മാർട്ട് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാം. അഡ്ഹോക് ടെക്ക്നോളജീസ് ഇപ്പോൾ ഈ ആപ്പിന്റെ ഐഫോണ്‍ വെർഷന്റെ പണിപ്പുരയിലാണ്.