റവന്യു വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന്റെ ആലപ്പുഴ, തൃശൂർ, കാസർകോട് ജില്ലകളിലെ അർഹതാ ലിസ്റ്റ് കൂടുതൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി വിപുലീകരിച്ചു. നിശ്ചിത കട്ട് ഓഫ് മാർക്ക് ലഭിക്കുമെന്ന് ഉറപ്പുണ്ടായിട്ടും അർഹതാ ലിസ്റ്റിൽ ഉൾപ്പെടുത്തിയില്ലെന്നു കാണിച്ച് ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ പിഎസ്‌സിക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റവന്യു വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന്റെ ആലപ്പുഴ, തൃശൂർ, കാസർകോട് ജില്ലകളിലെ അർഹതാ ലിസ്റ്റ് കൂടുതൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി വിപുലീകരിച്ചു.

നിശ്ചിത കട്ട് ഓഫ് മാർക്ക് ലഭിക്കുമെന്ന് ഉറപ്പുണ്ടായിട്ടും അർഹതാ ലിസ്റ്റിൽ ഉൾപ്പെടുത്തിയില്ലെന്നു കാണിച്ച് ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ പിഎസ്‌സിക്കു പരാതി നൽകിയിരുന്നു. സെർവർ മെയിന്റനൻസുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്നങ്ങൾ കാരണം ചിലർ അർഹതാ ലിസ്റ്റിൽ ഉൾപ്പെടാതെ പോയെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്നാണ് അർഹരായ എല്ലാ ഉദ്യോഗാർഥികളെയും ഉൾപ്പെടുത്തി കൂട്ടിച്ചേർക്കൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ആലപ്പുഴയിൽ 219 പേരെയും തൃശൂരിൽ 238 പേരെയും കാസർകോട് ജില്ലയിൽ 159 പേരെയുമാണ് കൂടുതലായി ഉൾപ്പെടുത്തിയത്.

ADVERTISEMENT

മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ലിസ്റ്റ് വിപുലീകരണ നടപടി പുരോഗമിക്കുകയാണ്. എത്ര പേരെ ഉൾപ്പെടുത്തുമെന്ന് പരിശോധനയ്ക്കു ശേഷമേ വ്യക്തമാകൂ. മറ്റു ജില്ലകളിൽ ലിസ്റ്റ് വിപുലീകരിക്കേണ്ട സാഹചര്യമില്ലെന്നാണു വിവരം. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് മെയിൻ പരീക്ഷ മേയ് 11നാണ്.