ഈ വര്‍ഷത്തെ, ലോകത്തിലെ ഏറ്റവും താമസയോഗ്യമായ നഗരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ്. വാർഷിക ഗ്ലോബൽ ലിവബിലിറ്റി ഇൻഡക്‌സ് പ്രകാരം, സ്ഥിരത, ആരോഗ്യ സംരക്ഷണം, സംസ്‌കാരം, പരിസ്ഥിതി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി 173

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വര്‍ഷത്തെ, ലോകത്തിലെ ഏറ്റവും താമസയോഗ്യമായ നഗരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ്. വാർഷിക ഗ്ലോബൽ ലിവബിലിറ്റി ഇൻഡക്‌സ് പ്രകാരം, സ്ഥിരത, ആരോഗ്യ സംരക്ഷണം, സംസ്‌കാരം, പരിസ്ഥിതി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി 173 രാജ്യങ്ങള്‍ക്ക് റാങ്കിങ് നല്‍കി. ലോകമെമ്പാടുമുള്ള വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് ആശങ്കകൾക്കും കിയെവ് പോലുള്ള നഗരങ്ങളിലെ സംഘർഷങ്ങള്‍ക്കുമെല്ലാമിടയില്‍ രാജ്യങ്ങളുടെ സ്ഥിരതയ്ക്കായുള്ള സ്‌കോറുകൾ മൊത്തത്തിൽ ഇടിഞ്ഞപ്പോഴും, ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ ഉടനീളമുള്ള ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും അഭിനന്ദനാര്‍ഹമായ നേട്ടം കൈവരിച്ചു. 

സ്ഥിരത, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ മികച്ച സ്കോറോടെ വിയന്ന ഈ വർഷവും ഒന്നാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ 10 സർവേകളിൽ ഈ ഓസ്ട്രിയൻ തലസ്ഥാനം കിരീടം നിലനിര്‍ത്തിയിരുന്നു. രണ്ടാം സ്ഥാനം ഇക്കുറിയും ഡെന്മാർക്കിലെ കോപ്പന്‍‌ഹേഗൻ തന്നെയാണ്. ലോകത്തിലെ ഏറ്റവും സന്തോഷകരമായ രാജ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, സ്ഥിരത എന്നിവയില്‍ വളരെ ഉയര്‍ന്ന സ്കോറാണ് കോപ്പന്‍‌ഹേഗനുള്ളത്.

ADVERTISEMENT

മെൽബണും സിഡ്‌നിയും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലാണ്. ഓസ്‌ട്രേലിയൻ ഫോർമുല 1 ഗ്രാൻഡ് പ്രിക്സ്, ഓസ്‌ട്രേലിയൻ ഓപ്പൺ തുടങ്ങിയ എല്ലാ പ്രധാന അന്താരാഷ്ട്ര കായിക ഇനങ്ങൾക്കും ആതിഥേയത്വം വഹിക്കുന്ന നഗരമാണ്  മെല്‍ബണ്‍. വിദ്യാഭ്യാസത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും മുഴുവന്‍ സ്കോറും നേടിയാണ്‌ സിഡ്നി മുന്നിലെത്തിയത്.

വാക്‌സിൻ വിരുദ്ധ പ്രതിഷേധങ്ങൾ അടങ്ങിയപ്പോള്‍ കഴിഞ്ഞ വർഷത്തേക്കാൾ സ്ഥിരത സ്‌കോർ വർധിച്ച, കാനഡയിലെ വാൻകൂവർ അഞ്ചാം സ്ഥാനത്താണ്. സ്വിറ്റ്‌സർലൻഡിലെ ഏറ്റവും വലിയ നഗരമായ സൂറിച്ച് കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്നാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മെർസറിന്‍റെ 2022 ലെ ജീവിതച്ചെലവ് സർവേ പ്രകാരം, ഒരു പ്രവാസിയായി ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നായി ജനീവയെപ്പോലെ സൂറിച്ചും വിലയിരുത്തപ്പെട്ടു. 

ADVERTISEMENT

കനേഡിയൻ നഗരമായ കാൽഗറി, സ്വിറ്റ്സർലൻഡിലെ ജനീവ എന്നീ നഗരങ്ങള്‍ ഏഴാം സ്ഥാനത്താണ്. കനേഡിയൻ നഗരമായ ടൊറന്റോ ഒന്‍പതാം സ്ഥാനത്തുണ്ട്. ജപ്പാനിലെ ഒസാക്ക, ന്യൂസിലൻഡിലെ ഏറ്റവും വലിയ നഗരമായ ഓക്ക്‌ലൻഡ് എന്നിവ പത്താംസ്ഥാനം പങ്കിട്ടു. ഏഷ്യ-പസഫിക് മേഖലയില്‍ നിന്നും ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഒരേയൊരു നഗരമാണ് ഒസാക്ക.

റിപ്പോർട്ടിന്‍റെ ഭാഗമായി പഠിച്ച 173 നഗരങ്ങളിൽ പലതിലും കോവിഡ് 19 നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ജീവിതം സാധാരണ നിലയിലേക്കു മടങ്ങുകയും ചെയ്തിട്ടുണ്ട്. ഇത് മിക്ക നഗരങ്ങളുടെയും ഇന്‍ഡക്സ്‌ സ്കോര്‍ വര്‍ദ്ധിക്കാന്‍ കാരണമായി. ഉക്രെയ്നിലെ കിയെവ് ഒഴികെ, ബാക്കിയുള്ള നഗരങ്ങളുടെ ഇന്‍ഡക്സ്‌ സ്കോര്‍ 100 ൽ 76.2 ആണ് ഇപ്പോള്‍. കഴിഞ്ഞ വര്‍ഷം ഇത് 73.2 ആയിരുന്നു.

ADVERTISEMENT

യൂറോപ്യന്‍ നഗരങ്ങള്‍ താഴേക്ക് പോയതാണ് ഈ വര്‍ഷത്തെ ശ്രദ്ധേയമായ മറ്റൊരു ട്രെന്‍ഡ്. ഫ്രാങ്ക്ഫർട്ടും ആംസ്റ്റർഡാമും ആദ്യ പത്തിൽ നിന്ന് പുറത്തായി, 2022 ൽ ഇവ യഥാക്രമം 7, 9 സ്ഥാനങ്ങൾ നേടിയിരുന്നു. യുകെയിലെ നഗരങ്ങൾക്കും വലിയ ഇടിവാണ് സംഭവിച്ചത്. കഴിഞ്ഞ വർഷം ആദ്യമായി 35-ാം സ്ഥാനത്തെത്തിയ എഡിൻബർഗ് 2023-ൽ 58-ാം സ്ഥാനത്തേക്ക് താഴ്ന്നു. അതുപോലെ 2022 ൽ 34-ാം സ്ഥാനം ഉണ്ടായിരുന്ന ലണ്ടന്‍, 32-ാം സ്ഥാനം ഉണ്ടായിരുന്ന മാഞ്ചസ്റ്റർ എന്നിവയും ഇക്കുറി 46, 48 സ്ഥനങ്ങളിലേക്കു താഴ്ന്നു.

Content Summary : World's most liveable cities in 2023.