വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പല സുന്ദരമായ സ്ഥലങ്ങളും ഇന്നും സഞ്ചാരികള്‍ കണ്ടു തീര്‍ത്തിട്ടില്ല. അങ്ങനെ ഒളിഞ്ഞിരിക്കുന്ന ഒരു മനോഹര സ്ഥലത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് അരുണാചല്‍ പ്രദേശിന്റെ ശ്രമം. മെച്ചുക്കയെന്നും മെന്‍ചുക്കയെന്നും അറിയപ്പെടുന്ന നാട്ടിലെ മെച്ചുക്ക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പല സുന്ദരമായ സ്ഥലങ്ങളും ഇന്നും സഞ്ചാരികള്‍ കണ്ടു തീര്‍ത്തിട്ടില്ല. അങ്ങനെ ഒളിഞ്ഞിരിക്കുന്ന ഒരു മനോഹര സ്ഥലത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് അരുണാചല്‍ പ്രദേശിന്റെ ശ്രമം. മെച്ചുക്കയെന്നും മെന്‍ചുക്കയെന്നും അറിയപ്പെടുന്ന നാട്ടിലെ മെച്ചുക്ക കള്‍ച്ചറല്‍ ഹാത്ത് ആന്‍ഡ് മെന്‍ചുക്ക അഡ്വഞ്ചര്‍ പാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. 

അരുണാചല്‍ പ്രദേശിലെ ഷി യോമി ജില്ലയിലാണ് ഈ സുന്ദരമായ പ്രദേശമുള്ളത്. അതിരുകളിലെ മഞ്ഞുമൂടിയ ഹിമാലയന്‍ മലനിരകളും മെച്ചുക്ക താഴ്‌വരയും സഞ്ചാരികള്‍ക്കു മുന്നില്‍ പുതിയൊരു ലോകം തന്നെ തുറക്കും. യാര്‍ഗ്യാപ് ചു എന്ന് നാട്ടുകാര്‍ വിളിക്കുന്ന സിയോം നദി ഈ താഴ്‌വരയിലൂടെയാണ് ഒഴുകുന്നത്. നാന്നൂറ് വര്‍ഷം പഴക്കമുള്ള ബുദ്ധ സന്ന്യാസി മഠവും സഞ്ചാരികളെ ആകര്‍ഷിക്കും. ഇവിടെ സമൃദ്ധിയായുള്ള പൗരാണിക പ്രതിമകളും പ്രദേശത്തിന്റെ സാംസ്‌ക്കാരിക പ്രാധാന്യം വെളിപ്പെടുത്തുന്നതാണ്. 

ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നിന്നും വെര്‍ച്ചുല്‍ സാങ്കേതികവിദ്യയുടെ സഹായത്തിലാണ് മെച്ചുക്ക അഡ്വെഞ്ചര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ വിനോദ സഞ്ചാര സാധ്യതയും സാംസ്‌ക്കാരിക വൈവിധ്യവും പരമാവധി ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തിലുള്ള സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായാണ് മെച്ചുക്ക അഡ്വെഞ്ചര്‍ പാര്‍ക്കും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഉദ്ഘാടന ചടങ്ങില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു പുറമേ പ്രാദേശിക രാഷ്ട്രീയ നേതാക്കളും സൈനിക ഓഫീസര്‍മാരും സന്നിഹിതരായിരുന്നു. മെച്ചുക്കയുടെ വിനോദ സഞ്ചാര രംഗത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നത് പ്രദേശത്തെ സാമൂഹ്യ സാമ്പത്തിക വികസനത്തിന് സഹായിക്കുമെന്ന് മെച്ചുക അഡ്വെഞ്ചര്‍ പാര്‍ക്ക് ചീഫ് ഓഫീസര്‍ ഡോ. ന്യാട്ടോ ഡോജി പറഞ്ഞു. ഹോംസ്‌റ്റേ ഓപറേറ്റര്‍മാരും ഹോട്ടല്‍ പ്രതിനിധികളും വിദ്യാര്‍ഥികളുമെല്ലാം ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

ADVERTISEMENT

മെച്ചുക്ക കള്‍ചറല്‍ ഹാത്ത്, മെച്ചുക്ക അഡ്വഞ്ചര്‍ പാര്‍ക്ക് എന്നിങ്ങനെ രണ്ട് ഭാഗങ്ങളാണ് ഈ പദ്ധതിയിലുള്ളത്. മെച്ചുക്ക കള്‍ചറല്‍ ഹാത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രാദേശിക സാംസ്‌ക്കാരിക വൈവിധ്യവും കലകളും പാരമ്പരാഗത രീതികളും ആസ്വദിക്കാനാവും. മെച്ചുക്ക അഡ്വെഞ്ചര്‍ പാര്‍ക്കില്‍ കൂടുതല്‍ ഔട്ട്‌ഡോര്‍ ആക്ടിവിറ്റികളാണുള്ളത്. കൂടുതല്‍ തൊഴിലവസരങ്ങളും വരുമാനവും ഈ പദ്ധതി വഴി നാട്ടുകാര്‍ക്ക് ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രകൃതി സ്‌നേഹികളേയും സാംസ്‌ക്കാരിക വൈവിധ്യം തേടുന്നവരേയും സാഹസിക പ്രേമികളേയും ഒരുപോലെ മെച്ചുക്ക അഡ്വെഞ്ചര്‍ പാര്‍ക്ക് ആകര്‍ഷിക്കും. 

പാരാഗ്ലൈഡിങ്, ഡൗണ്‍ഹില്‍ ബൈക്കിങ്, കയാക്കിങ്, മൗണ്ടന്‍ ടറൈന്‍ ബൈക്കിങ് ചാമ്പ്യന്‍ഷിപ്പ്, സാംസ്‌ക്കാരിക - സംഗീത പരിപാടികള്‍ എന്നിങ്ങനെ വ്യത്യസ്തമായ സാധ്യതകള്‍ മെച്ചുക്കയിലുണ്ട്. ട്രെക്കിങ്ങും റിവര്‍ റാഫ്റ്റിങും അടക്കമുള്ള സാഹസിക വിനോദങ്ങളും പരമ്പര്യ കലാകാരന്മാരുടെ കലാപ്രകടനങ്ങളും മെച്ചുക്കയില്‍ ആസ്വദിക്കാനാവും. ഇതെല്ലാം ചേര്‍ന്നു മെച്ചുക്ക യാത്ര ഒരു മറക്കാനാവാത്ത നോര്‍ത്ത് ഈസ്റ്റ് യാത്രയായി മാറുകയും ചെയ്യും.

English Summary:

This beautiful area is located in Shi Yomi district of Arunachal Pradesh.