വർഷങ്ങൾക്കു ശേഷവും ഹണിമൂൺ യാത്രയിലെ കാഴ്ചകളും ഒാർമകളും ആരും മറക്കില്ല. ഈ വര്‍ഷം വിവാഹം കഴിക്കാന്‍ പ്ലാന്‍ ചെയ്യുന്നവരാണോ നിങ്ങള്‍? ഏറ്റവും മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളെക്കുറിച്ചറിയാം. സമൂഹമാധ്യമങ്ങളിൽ തരംഗമായ 2024 ലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഇതാ... അമാൽഫി കോസ്റ്റ്,

വർഷങ്ങൾക്കു ശേഷവും ഹണിമൂൺ യാത്രയിലെ കാഴ്ചകളും ഒാർമകളും ആരും മറക്കില്ല. ഈ വര്‍ഷം വിവാഹം കഴിക്കാന്‍ പ്ലാന്‍ ചെയ്യുന്നവരാണോ നിങ്ങള്‍? ഏറ്റവും മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളെക്കുറിച്ചറിയാം. സമൂഹമാധ്യമങ്ങളിൽ തരംഗമായ 2024 ലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഇതാ... അമാൽഫി കോസ്റ്റ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷങ്ങൾക്കു ശേഷവും ഹണിമൂൺ യാത്രയിലെ കാഴ്ചകളും ഒാർമകളും ആരും മറക്കില്ല. ഈ വര്‍ഷം വിവാഹം കഴിക്കാന്‍ പ്ലാന്‍ ചെയ്യുന്നവരാണോ നിങ്ങള്‍? ഏറ്റവും മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളെക്കുറിച്ചറിയാം. സമൂഹമാധ്യമങ്ങളിൽ തരംഗമായ 2024 ലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഇതാ... അമാൽഫി കോസ്റ്റ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ർഷങ്ങൾക്കു ശേഷവും ഹണിമൂൺ യാത്രയിലെ കാഴ്ചകളും ഒാർമകളും ആരും മറക്കില്ല. ഈ വര്‍ഷം വിവാഹം കഴിക്കാന്‍ പ്ലാന്‍ ചെയ്യുന്നവരാണോ നിങ്ങള്‍? ഏറ്റവും മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളെക്കുറിച്ചറിയാം. സമൂഹമാധ്യമങ്ങളിൽ തരംഗമായ  ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഇതാ...

Beautiful coastal town Scilla. Image Credit : Freeartist/istockphoto

അമാൽഫി കോസ്റ്റ്, ഇറ്റലി

ADVERTISEMENT

ഇറ്റലിയിലെ അമാൽഫി തീരം ലോകത്തിലെ ഏറ്റവും മനോഹരമായ തീരപ്രദേശങ്ങളിലൊന്നായി പരക്കെ കണക്കാക്കപ്പെടുന്നു. സുന്ദരമായ ഗ്രാമങ്ങള്‍ക്കും തിളങ്ങുന്ന പഞ്ചാരമണല്‍ ബീച്ചുകള്‍ക്കുമെല്ലാം പ്രസിദ്ധമാണ് ഇവിടം. കൂടാതെ, കാടുകൾ, മലകൾ, ചെറിയ മത്സ്യബന്ധന ഗ്രാമങ്ങൾ എന്നിവയും സാഹസിക വിനോദസഞ്ചാരത്തിനുള്ള ഒട്ടേറെ അവസരങ്ങളുമുണ്ട്.  ഗ്രാൻഡ് വില്ലകളും ടെറസ്ഡ് മുന്തിരിത്തോട്ടങ്ങളും ക്ലിഫ് സൈഡ് നാരക തോട്ടങ്ങളും കണ്ടുകൊണ്ട് ഡ്രൈവ് ചെയ്ത് പോകാം. തുറമുഖ നഗരമായ സലെർനോയ്ക്കും ക്ലിഫ്‌ടോപ്പ് സോറൻ്റോയ്‌ക്കുമിടയിൽ 50 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിലൂടെയുള്ള ഡ്രൈവിങ് മികച്ച ഹണിമൂണ്‍ ആക്റ്റിവിറ്റിയാണ്. മേയ്, സെപ്തംബർ മാസങ്ങളാണ് അമാൽഫി തീരം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

Ko Tapu Rock on James Bond Island, Thailand. Image Credit:byakkaya/istockphoto

ക്രാബി, തായ്‌ലൻഡ്

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ പോയി വരാവുന്ന ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളിലൊന്നാണ് തായ്‌ലൻഡിലെ ക്രാബി. കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള ടൂറുകളും പവിഴപ്പുറ്റിനു ചുറ്റുമുള്ള സ്കൂബ ഡൈവിങ്ങും മണല്‍ത്തീരത്തിരുന്ന് അസ്തമയക്കാഴ്ചകള്‍ ആസ്വദിക്കുന്നതുമെല്ലാം ക്രാബിയിലെ ദിനങ്ങള്‍ അവിസ്മരണീയമാക്കും. മനോഹരമായ ക്ഷേത്രങ്ങളും എപ്പോഴും സജീവമായ പ്രാദേശിക ബാറുകളും സഞ്ചാരികളെ മാടി വിളിച്ചുകൊണ്ടിരിക്കും. പവിഴപ്പുറ്റുകള്‍ നിറഞ്ഞ ഫ്രാ നാഗും ടൈഗര്‍ കേവ് ടെമ്പിളിലെ ബുദ്ധന്‍റെ കാല്‍പ്പാടുകളും ഖാവോ ഖനാബ് നാം മലനിരകളും വിശാലമായ റൈലെ ബീച്ചും ചുടുനീരുറവകളിലെ കുളിയുമെല്ലാം മറക്കാനാവാത്ത അനുഭവങ്ങള്‍ നല്‍കും. ഡിസംബറിനും മാർച്ചിനും ഇടയിലാണ് ഇവിടെ ഏറ്റവും മികച്ച കാലാവസ്ഥയുള്ളത്.

മാലദ്വീപ്

ADVERTISEMENT

കടല്‍ക്കാഴ്ചകള്‍ കണ്ട്, ബീച്ചില്‍ കെട്ടിയ ഒരു ഹാമോക്കില്‍ കയ്യിലൊരു ഗ്ലാസ് വൈനുമായി പ്രിയപ്പെട്ട ആള്‍ക്കൊപ്പം വിശ്രമിക്കാന്‍ മാലദ്വീപ്. പ്രണയാതുരമായ ഒട്ടേറെ അനുഭവങ്ങൾ നൽകുന്ന മാലദ്വീപ് റിസോര്‍ട്ടുകള്‍ ആഡംബരങ്ങള്‍ക്കും പ്രസിദ്ധമാണ്. നവംബറിനും ഏപ്രിലിനും ഇടയിലാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം.

Santorini. Image Credit :Ihor_Tailwind/istockphoto

സാന്‍ഡോരിനി, ഗ്രീസ്

ഗ്രീസിലെ അതിമനോഹരമായ ബീച്ച് നഗരമാണ് സാന്‍ഡോരിനി. ഏതന്‍‌സിനും ക്രീറ്റിനും മദ്ധ്യത്തിലായി ഈജിയന്‍ കടലില്‍ സ്ഥിതിചെയ്യുന്ന ഈ ദ്വീപ്‌, എവിടെ നോക്കിയാലും കാണുന്ന വെളുത്ത പെയിന്‍റടിച്ച വീടുകള്‍ക്കു പ്രസിദ്ധമാണ്. അതീവവൃത്തിയുള്ള ബീച്ചുകളും കടല്‍ത്തിരകള്‍ വന്നടിക്കുന്ന തീരത്തെ പാറകളും വെളുത്ത വീടുകളില്‍ സ്വര്‍ണ്ണം കോരിയൊഴിക്കുന്ന സൂര്യാസ്തമയക്കാഴ്ചയുമെല്ലാം പ്രതിവര്‍ഷം രണ്ടു ദശലക്ഷത്തിലധികം ടൂറിസ്റ്റുകളെയാണ് ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ജലവിനോദങ്ങള്‍ക്കായുള്ള മികച്ച സൗകര്യങ്ങള്‍ ഇവിടെയുണ്ട്. കൂടാതെ, സഞ്ചാരികളെ കാത്ത് ക്രൂയിസുകളും ടൂറിസ്റ്റ് കമ്പനികളും ഇവിടെ ധാരാളമുണ്ട്. ജൂലൈ, ആഗസ്റ്റ്‌ സമയത്താണ് ഇവിടെ തിരക്കേറുന്നത്. ആളുകള്‍ അത്രയധികം എത്താത്ത ഏപ്രില്‍, മേയ്, ജൂണ്‍, സെപ്തംബര്‍, ഒക്ടോബര്‍ തുടങ്ങിയ മാസങ്ങളില്‍ താമസച്ചെലവും മറ്റും പൊതുവേ കുറവായിരിക്കും.

Image Credit :DavideAngelini/shutterstock

ബാലി, ഇന്തൊനീഷ്യ

ADVERTISEMENT

പ്രകൃതിസൗന്ദര്യം നിറഞ്ഞ ബാലി, നിരവധി വർഷങ്ങളായി ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ്. ദൈവങ്ങളുടെ ദ്വീപ്‌ എന്നറിയപ്പെടുന്ന ബാലി, ചെലവ് കുറഞ്ഞ ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ്. ഇന്തൊനീഷ്യയിലെ 17,000 ദ്വീപുകളില്‍ ഒന്നായ ബാലിയില്‍, ശാന്തമനോഹരമായ കടലോരങ്ങളും  വിശാലമായ നെല്‍പാടങ്ങളും അഗ്നിപർവ്വതങ്ങളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളും എന്നു തുടങ്ങി, പറഞ്ഞാല്‍ തീരാത്തത്ര കാഴ്ചകളും അനുഭവങ്ങളുമുണ്ട്. ബാലിയുടെ ആത്മീയ ഹൃദയഭൂമിയായ ഉബുദും ബാലിയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ പുര ബെസാകിഹും സമുദ്രവിനോദങ്ങള്‍ക്കു പേരുകേട്ട തുലാംബെൻ ഗ്രാമവുമെല്ലാം സന്ദര്‍ശിച്ചു വരാം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളാണ് ബാലിയില്‍ ഏറ്റവും തിരക്കേറിയ സമയം.

The Forth Rail Bridge near Edinburgh in Scotland. Image Credit : MGTS/istockphoto

സ്കോട്ട്ലൻഡ്

ബ്രിട്ടനിലെ ഏറ്റവും മനോഹരമായ ബീച്ചുകളും നദികളും അരുവികളും പച്ചപ്പുല്‍മേടുകള്‍ക്കു മുകളില്‍ മഞ്ഞാടയിട്ടു നാണം കുണുങ്ങി നില്‍ക്കുന്ന താഴ്​വാരങ്ങളുമെല്ലാം നിറഞ്ഞ സ്കോട്ട്ലൻഡ് വളരെ മികച്ച ഒരു ഹണിമൂണ്‍ ഡെസ്റ്റിനേഷനാണ്. യൂറോപ്പിന്‍റെ സാമ്പത്തിക കേന്ദ്രങ്ങളില്‍ ഒന്നായ ഇവിടം ഒട്ടേറെ കാഴ്ചകളും അനുഭവങ്ങളും സഞ്ചാരികള്‍ക്കായി കാത്തുവയ്ക്കുന്നു. വൈദ്യശാസ്ത്രം, സ്കോട്ടിഷ് നിയമം, സാഹിത്യം, തത്ത്വചിന്ത, ശാസ്ത്രം, എൻജിനീയറിങ് തുടങ്ങിയവയുടെയെല്ലാം കേന്ദ്രമായ തലസ്ഥാന നഗരം എഡിൻബർഗ് തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ടതാണ്. ഓഗസ്റ്റ് മാസമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം.

English Summary:

Discover Lovers' Paradise: 2024's Trending Top Honeymoon Spots Around the World.