Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എന്നെ മാറ്റിയത് അവളാണ്' : കജോൾ

kajol-devgn-slim കജോൾ.

അവൾക്കിപ്പോൾ 13 വയസ്സാണ് പ്രായം. ഈ നാൽപ്പത്തിരണ്ടാം വയസ്സിൽപ്പോലും എന്റെ വ്യക്തിത്വത്തിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അതിനു കാരണം
അവളാണ്.

അവൾക്കു രണ്ടു വയസ്സുള്ളപ്പോഴാണ് എന്നിലെ മാറ്റം ഞാൻ തിരിച്ചറിഞ്ഞു തുടങ്ങിയത്. മകൾ നൈസയെക്കുറിച്ചു പറയുമ്പോൾ നൂറുനാവാണ് കജോളിന്. അടുത്തിടെ നടന്ന ഒരു
അഭിമുഖത്തിലാണ് കുടുംബത്തെക്കുറിച്ചും മകളുടെ സിനിമാപ്രവേശത്തെക്കുറിച്ചുമൊക്കെ കജോൾ മനസ്സു തുറന്നത്.



മകൾ നൈസ തീർച്ചയായും സിനിമയിലേക്കു വരും. പക്ഷേ അത് ഇപ്പോഴില്ല. അവൾക്ക് 13 വയസ്സാണ് പ്രായം ഇപ്പോൾ പ്രാധാന്യം പഠനത്തിനാണ്. ഹോംവർക്ക് ചെയ്തും കളിച്ചും പഠിച്ചും
അവൾ ജീവിതം ആസ്വദിക്കട്ടെ.

ഒരു സിനിമാകുടുംബത്തിൽ ജനിച്ചുവളർന്നതുകൊണ്ട് അവൾ ഒട്ടും നാണംകുണുങ്ങിയല്ല. അതുകൊണ്ടു തന്നെ ഭാവിയിൽ അവൾ അജയ്‌യുടെയും എന്റെയും പാത പിന്തുടരാനാണ് സാധ്യത. സിനിമയെക്കുറിച്ച് അവൾക്കങ്ങനെ വലിയ കാഴ്ചപ്പാടൊന്നുമില്ല.

kajol-with-daughter കജോൾ മകളോടൊപ്പം.



'ഒരു നടിയായിരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം എളുപ്പമായ കാര്യമായിരുന്നു. എന്നാൽ ഒരു വീട്ടമ്മയായിരിക്കു കയെന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യവും. ഓരോ ദിവസവും
ഓരോ പുതിയ പാഠങ്ങളാണ് കുട്ടികളിൽ നിന്നു പഠിക്കുന്നത്. മക്കൾ വലുതാവുന്നതിനനുസരിച്ച് മാതാപിതാക്കളിലും മാറ്റങ്ങൾ വരും'. കജോൾ പറയുന്നു.



എപ്പോഴും ജോലിചെയ്തുകൊണ്ടേയിരിക്കുന്നവരാണ് അമ്മമാർ. അവർക്കൊരിക്കലും ഒഴിവു ലഭിക്കില്ല. നൈസയെ കൂടാതെ ആറുവയസ്സുകാരനായ മകൻ കൂടിയുണ്ട് ഞങ്ങൾക്ക്. ഒരു നടി എന്ന നിലയിലും വീട്ടമ്മ എന്ന നിലയിലും കജോൾ മിടുക്കിയാണെന്നാണ് ഭർത്താവ് അജയ്ദേവ്ഗൺ പറയുന്നത്.




Your Rating: