Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഘോഷ നിറവിൽ അംബാനി കുടുംബം; ചിത്രങ്ങൾ കാണാം

ambani-celebration

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൾ ഇഷ അംബാനിയുടെ വിവാഹനിശ്ചയത്തെത്തുടർന്നു നടത്തിയ റിസപ്ഷനിൽ പങ്കെടുക്കാൻ ബിടൗണിലെ ഒട്ടുമിക്ക താരങ്ങളും ക്രിക്കറ്റ് താരങ്ങളുമെത്തിയിരുന്നു. ബിസിനസ്സ് ടൈകൂൺ അജയ് പിരാമലിന്റെയും സ്വാതിയുടെയും മകൻ ആനന്ദ് പിരാമലാണ് ഇഷയുടെ വരൻ.

ബാല്യകാലസുഹൃത്തുക്കൾ കൂടിയായ ഇരുവരുടേയും വിവാഹം ഈ ഡിസംബറിലാണ് നടക്കുക. ഇരുകുടുംബങ്ങളും തമ്മിൽ നാൽപ്പതു വർഷത്തെ സുഹൃത്ബന്ധമാണുള്ളത്. അംബാനി കുടുംബത്തിൽ നടക്കാൻ പോകുന്നത് ഇരട്ടക്കല്യാണമാണെന്നുള്ളതാണ് മറ്റൊരു സന്തോഷവാർത്ത. ഇഷയുടെ ഇരട്ടസഹോദരനായ ആകാശും ശ്ലോക മേത്തയുമായുള്ള വിവാഹവും ഈ വർഷ തന്നെയുണ്ടാകും. മുംബൈയിൽ നടന്ന വിവാഹ നിശ്ചയ ആഘോഷത്തിൽ പങ്കെടുക്കാൻ ബിടൗണിൽ നിന്ന് അമീർഖാൻ, ഷാരൂഖ് ഖാൻ, രൺബീർ കപൂർ, കരൺജോഹർ എന്നിവർ എത്തിയപ്പോൾ കായികലോകത്തു നിന്ന് സച്ചിൻ തെൻഡുൽക്കറുൾപ്പടെയുള്ളവരെത്തിയിരുന്നു. അതിഥികളെ സന്തോഷത്തോടെ സ്വീകരിച്ചുകൊണ്ട് മുകേഷ് അംബാനിയും ഭാര്യ നിതയും പാർട്ടിയിൽ നിറഞ്ഞു നിന്നിരുന്നു.

സിനിമാ സ്റ്റൈലിലാണ് ബാല്യകാല സുഹൃത്തായ ഇഷയെ ആനന്ദ് പ്രൊപ്പോസ് ചെയ്തത്. ഇഷയോട് ആനന്ദ് പ്രണയം വെളിപ്പെടുത്തിയത് മഹാബലേശ്വർ ക്ഷേത്രത്തിനടുത്തുവെച്ചാണ്. ഇരുകുടുംബങ്ങളിലെയും അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ആനന്ദ് ഇഷയെ ജീവിതത്തിലേക്കു ക്ഷണിച്ചത്. യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ആനന്ദ് ഹാർവഡ് ബിസിനസ് സ്കൂളിൽനിന്നു ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്. സൈക്കോളജിയിൽ ബിരുദം പൂർത്തിയാക്കിയ ഇഷ സ്റ്റാൻഫഡ് ബിസിനസ് സ്കൂളിൽ എംബിഎ ചെയ്തിട്ടുണ്ട്.