കുടുംബത്തിലെ മൂത്തകുട്ടിയാകുമ്പോൾ അവർക്ക് ഉത്തരവാദിത്തങ്ങളും കൂടും. അത്തരത്തിലുള്ള അനുഭവത്തെ കുറിച്ച് പറയുകയാണ് ഒരുയുവതി. തനിക്കു ഇളയസഹോദരിയോ സഹോദരനോ വരുമ്പോൾ എങ്ങനെയുള്ള മാറ്റങ്ങളായിരിക്കും മൂത്ത മക്കളിലുണ്ടാകുക എന്നാണ് യുവതി...Women, Manorama News, Manorama Online, Malayalam News, Breaking News, Latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടുംബത്തിലെ മൂത്തകുട്ടിയാകുമ്പോൾ അവർക്ക് ഉത്തരവാദിത്തങ്ങളും കൂടും. അത്തരത്തിലുള്ള അനുഭവത്തെ കുറിച്ച് പറയുകയാണ് ഒരു യുവതി. തനിക്കു ഇളയസഹോദരിയോ സഹോദരനോ വരുമ്പോൾ എങ്ങനെയുള്ള മാറ്റങ്ങളായിരിക്കും മൂത്ത മക്കളിലുണ്ടാകുക എന്നാണ് യുവതി പങ്കുവയ്ക്കുന്നത്. യുവതി കുറിപ്പ് പങ്കുവച്ചതോടെ സോഷ്യൽ മീഡിയയിൽ ചർച്ചയും സജീവമായി. 

ഒരു നിമിഷവും പിരിയാൻ വയ്യ; ഒടുവിൽ ലെസ്ബിയൻ പങ്കാളികളെയും കണ്ടെത്തി ഇരട്ടകൾ‌

ADVERTISEMENT

ഡയറ്റി എന്ന ട്വിറ്റർ അക്കൗണ്ടിലാണ് കുറിപ്പ് എത്തിയത്. ‘കുടുംബത്തിലെ മൂത്തകുട്ടി എന്ന നിലയില്‍ എല്ലാകാര്യങ്ങളും നോക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് ഞാൻ കരുതിയിരുന്നു. വീട്ടിൽ എല്ലാവരും ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിക്കുക, അതിഥികൾ വരുമ്പോൾ അവരെ സത്കരിക്കുക, എല്ലാ പ്രശ്നങ്ങളെയും ശാന്തമായ മനസ്സോടെ സമീപിക്കുക, എല്ലാവരുടെയും വികാരങ്ങളെ സമചിത്തതയോടെ ഉൾക്കൊള്ളുക, എല്ലാവരെയും മനസ്സിലാക്കുക ഇതെല്ലാം എന്റെ ഉത്തരവാദിത്തമാണെന്നാണ് കരുതിയിരുന്നത്.’– എന്ന് യുവതി ട്വീറ്ററിൽ കുറിച്ചു. 

ഉത്തരവാദിത്തങ്ങളൊന്നും ഇവിടെ തീരുന്നതായിരുന്നില്ലെന്നും യുവതി പറയുന്നു. ‘വീട്ടിലും ഓഫിസിലും ഒരുപോലെ സഹായിക്കണം. എല്ലാവരുടെയും ഇഷ്ടാനിഷ്ടങ്ങൾ അറിയണം. സഹോദരങ്ങളെ നേർവഴിക്കു നടത്താനുള്ള ഉപദേശങ്ങൾ നൽകണം. കുടുംബബന്ധങ്ങൾ ദൃഢമാക്കണം. എല്ലാപ്രശ്നങ്ങളും പുഞ്ചിരിയോടെ നേരിടണം. എന്തെങ്കിലും പ്രശ്നം നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെങ്കിൽ പോലും അതുപുറത്തുകാണിക്കരുത്. എല്ലാം ഉള്ളിലൊതുക്കണം. നമ്മുടെ ഭാഗം ശരിയാണെങ്കിൽ പോലും ചിലപ്പോൾ തെറ്റുചെയ്തവരോടു മാപ്പുപറയണം. ഇനി ഏതെങ്കിലും രീതിയിൽ വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് നമ്മൾ കാരണമാണോ എന്ന സംശയം തോന്നും. അത് വളരെ പ്രയാസമാണ് ’– എന്ന് യുവതി  കമന്റിൽ പറയുന്നു.

ADVERTISEMENT

യുവതിയുടെ പോസ്റ്റിനു താഴെ നിരവധി കമന്റുകളും എത്തി. യുവതിയുടേതിനു സമാനമായ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടെന്നായിരുന്നു പലരും കമന്റ് ചെയ്തത്. ‘എല്ലാ കാര്യങ്ങളും എന്റെ ജീവിതം പോലെ തോന്നുന്നു.’– എന്നാണ് കുറിപ്പിനു താഴെ ഒരാള്‍ കമന്റ് ചെയ്തത്. ‘ഇതാണ് യാഥാർഥ്യം.’ എന്ന രീതിയിലും കമന്റുകൾ എത്തി. ‘കുടുംബത്തിലെ മൂത്തകുട്ടിയായിരിക്കുക എന്നത് ഉത്തരവാദിത്തം മാത്രമല്ല. അനുഗ്രഹം കൂടിയാണ്.’– എന്നും പലരും കമന്റ് ചെയ്തു.

English Summary: Woman Shares "Struggles" Of Being The Eldest Daughter