ഒരു നിമിഷവും പിരിയാൻ വയ്യ; ഒടുവിൽ ലെസ്ബിയൻ പങ്കാളികളെയും കണ്ടെത്തി ഇരട്ടകൾ

twin-sis
Image Credit∙ Louise Scott/ Instagram
SHARE

ഇരട്ടകളായി പിറന്നാൽ അവർ പലപ്പോഴും ഒരേപോലുള്ള സ്വഭാവ സവിശേഷതകൾ ഉള്ളവരായിരിക്കും. ലിവർപൂളിൽ നിന്നുള്ള ഇരട്ട സഹോദരിമാരായ ലിൻഡ്സേയും ലൂയിസ് സ്കോട്ടും അങ്ങനെയുള്ളവരാണ്. 18 വയസ്സുവരെ ഇരുവരും ഒരു ദിവസം പോലും പിരിഞ്ഞിരുന്നിട്ടില്ല. പിരിയാൻ കഴിയാത്തതിനാൽ ഇപ്പോൾ ലെസ്ബിയൻ പങ്കാളികളെ കണ്ടെത്തിയിരിക്കുകയാണ് ഇരുവരും.

ജോലി ഉപേക്ഷിച്ച് ഡിസ്നി രാജകുമാരിയായി മാറി; 3 കോടിയുടെ വീടും സ്വന്തമാക്കി യുവതി

ലിൻഡ്സേയുടെ കാമുകി റോസി ഇരുവർക്കും ഒപ്പം ഉണ്ട്. അഭിനേത്രിയാണ് റോസി. ലൂയിസിന്റെ കാമുകി സംഗീത രംഗത്താണ് പ്രവർത്തിക്കുന്നത്. 23 വയസ്സാണ് ഇരുവരുടെയും പ്രായം. ചെറുപ്പം മുതൽ ഇരുവരും ഒരു മുറിയിലാണ് ഉറങ്ങുന്നത്. ഒരുപോലെയുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത്. 2017ൽ ലൂയിസ്, ലിവർപൂൾ സർവകലാശാലയിൽ ഇംഗ്ലീഷ് പഠിക്കാൻ ചേർന്നു. സഹോദരിയെ പിരിയാൻ സാധിക്കാത്തതിനാൽ ലിൻഡ്‌സെയും അവളുടെ സഹോദരിയോടൊപ്പം താമസം മാറി.

2018ൽ ആദ്യമായി ഇരുവരും പിരിഞ്ഞു താമസിച്ചു. പഠനത്തിനായി ലൂയിസ് കാനഡയിലേക്കു പോയപ്പോഴായിരുന്നു അത്. 99 ശതമാനവും ഇരുവരും ഒരുപോലെയാണെന്നാണ് സഹോദരിമാർ വ്യക്തമാക്കുന്നത്. ഇരട്ടകളായിരിക്കുക എന്നത് രസകരമായ കാര്യമാണെന്നും തങ്ങൾക്ക് മറ്റൊരു മസ്തിഷ്കം കൂടിയുണ്ടെന്ന തോന്നുമെന്നും സഹോദരിമാർ വ്യക്തമാക്കി. 

English Summary: Twin sisters never spent a day apart in 18 years 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS