ഏതു പ്രതിസന്ധിയിലും തളരാത്ത ഒരു അമ്മമനസ്സ് ഉണ്ടെങ്കിൽ ഭിന്നശേഷിയുള്ള സ്വന്തം കുഞ്ഞിൽ മാത്രമല്ല, ഒരുപാട് കുഞ്ഞുങ്ങളിൽ അത്ഭുതകരമായ മാറ്റം വരുത്താൻ പറ്റുമെന്ന് ജീവിതം എന്നെ പഠിപ്പിച്ചു. ഭിന്നശേഷിയുള്ള ഒരു മകന്റെ അമ്മയായതിനുശേഷമാണ് ഞാനും ആ അമ്മമനസ്സിന്റെ കരുത്തു തിരിച്ചറിഞ്ഞത്. എനിക്കൊരു

ഏതു പ്രതിസന്ധിയിലും തളരാത്ത ഒരു അമ്മമനസ്സ് ഉണ്ടെങ്കിൽ ഭിന്നശേഷിയുള്ള സ്വന്തം കുഞ്ഞിൽ മാത്രമല്ല, ഒരുപാട് കുഞ്ഞുങ്ങളിൽ അത്ഭുതകരമായ മാറ്റം വരുത്താൻ പറ്റുമെന്ന് ജീവിതം എന്നെ പഠിപ്പിച്ചു. ഭിന്നശേഷിയുള്ള ഒരു മകന്റെ അമ്മയായതിനുശേഷമാണ് ഞാനും ആ അമ്മമനസ്സിന്റെ കരുത്തു തിരിച്ചറിഞ്ഞത്. എനിക്കൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതു പ്രതിസന്ധിയിലും തളരാത്ത ഒരു അമ്മമനസ്സ് ഉണ്ടെങ്കിൽ ഭിന്നശേഷിയുള്ള സ്വന്തം കുഞ്ഞിൽ മാത്രമല്ല, ഒരുപാട് കുഞ്ഞുങ്ങളിൽ അത്ഭുതകരമായ മാറ്റം വരുത്താൻ പറ്റുമെന്ന് ജീവിതം എന്നെ പഠിപ്പിച്ചു. ഭിന്നശേഷിയുള്ള ഒരു മകന്റെ അമ്മയായതിനുശേഷമാണ് ഞാനും ആ അമ്മമനസ്സിന്റെ കരുത്തു തിരിച്ചറിഞ്ഞത്. എനിക്കൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതു പ്രതിസന്ധിയിലും തളരാത്ത ഒരു അമ്മമനസ്സ് ഉണ്ടെങ്കിൽ ഭിന്നശേഷിയുള്ള സ്വന്തം കുഞ്ഞിൽ മാത്രമല്ല, ഒരുപാട് കുഞ്ഞുങ്ങളിൽ അത്ഭുതകരമായ മാറ്റം വരുത്താൻ പറ്റുമെന്ന് ജീവിതം എന്നെ പഠിപ്പിച്ചു. ഭിന്നശേഷിയുള്ള ഒരു മകന്റെ അമ്മയായതിനുശേഷമാണ് ഞാനും ആ അമ്മമനസ്സിന്റെ കരുത്തു തിരിച്ചറിഞ്ഞത്. എനിക്കൊരു ലക്ഷ്യമുണ്ടായത്, ഒരുപാട് കുഞ്ഞുങ്ങളുടെ അമ്മയാവാൻ പറ്റിയത്, അവരുടെ ജീവിതത്തിനു നിറങ്ങൾ നൽകാൻ സാധിച്ചത്.

കണ്ണൂർജില്ലയിലെ ചാലയിലാണ് എന്റെ വീട്. വിവാഹം കഴിഞ്ഞ് ഏറെ കാലമായിട്ടും ഒരു കുഞ്ഞിക്കാൽ കാണാൻ എനിക്കു കഴിഞ്ഞില്ല. മൂന്നു തവണ അബോർഷനായി. എന്റെ പ്രാർഥനയ്ക്കും തീവ്രമായ ആഗ്രഹത്തിനും മുന്നിൽ ദൈവം മുട്ടുമടക്കി. പക്ഷേ, ഗർഭിണിയായി ഏഴാം മാസം എനിക്ക് റൂബെല്ല ഫീവർ പിടിെപട്ടു. വളർച്ച പൂർത്തിയാകാത്ത കുഞ്ഞിനെ എട്ടാംമാസത്തിന്റെ തുടക്കത്തിൽ പുറത്തെടുക്കേണ്ടി വന്നു. ആ പുറത്തെടുക്കലിൽ മോന്റെ തലച്ചോറിന് ക്ഷതം പറ്റുകയും രക്തസ്രാവമുണ്ടാവുകയും ചെയ്തു. പല തവണ അവൻ മരണത്തെ മുഖാമുഖം കണ്ടു. ഒരു മാസത്തോളം ആശുപത്രിവാസം തന്നെയായിരുന്നു. 

ADVERTISEMENT

ജന്മനായുള്ള തിമിരം കാരണം മോന് കാഴ്ചശക്തിയുണ്ടായിരുന്നില്ല. സംസാരശേഷിയും ഇല്ലായിരുന്നു. പോരാത്തതിന് ബുദ്ധിപരമായ പരിമിതികളും ഉണ്ടായിരുന്നു. കണ്ണിന്റെ സർജറിയും നാവിന്റെ ഉൾഭാഗം ഒട്ടിപ്പിടിച്ചതിനാൽ അതിനുവേണ്ട സർജറിയും നടത്തി. ഒരു വർഷമെടുത്താണ് അമ്മ എന്നൊരു വാക്ക് അവൻ പറഞ്ഞത്. ഓരോ പ്രതിസന്ധിയും തരണം ചെയ്യുമ്പോൾ, അടുത്തത് വന്നു കൊണ്ടേയിരുന്നു. തളർന്ന് ഇരിക്കാൻ എനിക്കു സാധിക്കുമായിരുന്നില്ല. 

Read Also : 'മോൻ സാധാരണ കുട്ടികളെപ്പോലെയല്ല, അമ്മയെപ്പോലും തിരിച്ചറിയാൻ പറ്റിയെന്നു വരില്ല, ഇതിനു ചികിത്സയുമില്ല '

മോൻ ജനിച്ച് അഞ്ചു വർഷം കഴിഞ്ഞ് മോൾ സിന്ധൂര ജനിച്ചു. ആ സമയത്താണ് എനിക്ക് ഗർഭാശയകാന്‍സർ ആണെന്ന് കണ്ടെത്തുന്നത്. കടുത്ത വയറുവേദനയും രക്തസ്രാവവും കൊണ്ട് എന്റെ ജീവിതം ദുരിതപൂർണമായി. ആറിലേറെ ഓപ്പറേഷന് വിധേയയായി. എന്നിട്ടും രോഗം മൂർച്ഛിച്ചു. സർജറി ചെയ്താലും ചെയ്തില്ലെങ്കിലും ഞാൻ മരിക്കുമെന്ന ഘട്ടമെത്തി. ഞാൻ ഇല്ലാതായാൽ എന്റെ മോൻ എങ്ങനെ ഈ ലോകത്ത് പിടിച്ചു നിൽക്കുമെന്ന ചിന്ത എന്നെ അലട്ടി. രക്ഷപ്പെടുമെന്ന പ്രതീക്ഷയിൽ ഒരു സര്‍ജറിക്ക് കൂടെ വിധേയയാകാൻ ഞാൻ തീരുമാനിച്ചു. സ്പെഷൽ സ്കൂൾ നടത്തുന്ന ഒരു കൂട്ടുകാരിയുടെ അടുത്ത് മോെന ഏല്‍പിച്ചിട്ടാണ് ഞാൻ സർജറിക്ക് പോയത്. ആരോഗ്യം തിരിച്ചുകിട്ടിയപ്പോൾ, ഞാൻ സ്പെഷൽ എജ്യുക്കേഷനിൽ ബിഎഡിനു ചേർന്നു പഠിച്ചു. ഇതിനിടയിൽ മോനെ സ്വയം പര്യാപ്തനാക്കുന്നതിലും ഞാൻ നിരന്തരം പരിശ്രമം നടത്തി. വെളുപ്പിന് എഴുന്നേറ്റ് വീട്ടുജോലികളെല്ലാം തീർത്ത്, എന്റെ മോൻ എങ്ങനെ പെരുമാറണമെന്നും എന്തൊക്കെ കാര്യങ്ങൾ സ്വയം ചെയ്യണമെന്നും ഞാൻ ആഗ്രഹിച്ചുവോ അതെല്ലാം ഒരു ഭ്രാന്തിയെപ്പോലെ ഞാൻ പരിശീലിപ്പിച്ചുകൊണ്ടിരുന്നു. പതുക്കെപ്പതുക്കെ അവൻ എല്ലാം പഠിച്ചെടുത്തു. പത്താംക്ലാസ് പാസ്സായപ്പോഴാണ് പോളിസിത്തീമിയ വേറ എന്ന മാരകരോഗം മോന് പിടിപെടുന്നത്. അതും അവൻ തരണം ചെയ്തു. 

ADVERTISEMENT

അജയ്നെപ്പോലെയുള്ള ഒരുപാട് മക്കൾ ഞങ്ങളുടെ ചുറ്റുവട്ടത്തുണ്ടെന്നു മനസ്സിലാക്കിയപ്പോഴാണ് ശാന്തിദീപം എന്ന പേരിൽ സ്പെഷൽ സ്കൂൾ തുടങ്ങാൻ തീരുമാനിച്ചത്. എന്റെ ഗുരുനാഥൻ എം കെ രാമകൃഷ്ണൻ മാസ്റ്ററുടേയും അഭ്യുയദയകാംക്ഷികളുടെയും പിൻതുണയോടെ പതിനെട്ടു വര്‍ഷം മുൻപ് ആരംഭിച്ച സ്കൂളിൽ ഇതുവരെ മുന്നൂറിലേറെ  കുട്ടികൾ പഠിക്കുകയും പരിശീലനം നേടുകയും ചെയ്തു. അന്ന് ഇന്നത്തെപ്പോലെ ഭിന്നശേഷിയുള്ള കുട്ടികൾക്ക് ഇത്രയും പരിഗണന കിട്ടിയിരുന്ന കാലമായിരുന്നില്ല. ദാരിദ്രരേഖയ്ക്കു താഴെയുളള സാധാരണക്കാരായ കുട്ടികളായിരുന്നു സ്കൂളിൽ പ്രവേശനം നേടിയവർ ഏറെയും. നമ്മുടെ സ്നേഹവും പരിചരണവും ഓരോ കുട്ടിയുടെയും ജീവിതത്തിൽ എന്തെല്ലാം അദ്ഭുതകരമായ മാറ്റങ്ങളുണ്ടാക്കുമെന്ന് ഞാൻ കണ്ടറിഞ്ഞു. സ്കൂളിൽ ഇപ്പോള്‍ നൂറ്റിനാല് കുട്ടികളുണ്ട്. 

Read Also : 'മോൾക്ക് സംസാരശേഷി കുറവായിരുന്നു, പക്ഷേ അവള്‍ പാട്ട് പാടാൻ തുടങ്ങി, പിന്നെ അതിലായി ഞങ്ങളുടെ ശ്രദ്ധ'

ADVERTISEMENT

ഭർത്താവ് അദ്ദേഹത്തിന്റെ വഴിതേടിപോയപ്പോൾ ഞാൻ രണ്ടു കുഞ്ഞുങ്ങളെയും കൂട്ടി സ്കൂളിൽ അഭയം പ്രാപിച്ചു. സ്കൂളിന്റെ ഓഫിസ് മുറിയിൽ പായ വിരിച്ച് ഉറങ്ങിയാണ് ഞാനും മക്കളും ഏറെക്കാലം ജീവിച്ചത്. ഭിന്നശേഷിയുള്ള കുട്ടികൾക്ക് ശാസ്ത്രീയവും ഫലപ്രദവുമായ പരിശീലനം നൽകാൻ ഞാൻ നിരന്തരം എന്റെ അറിവുകൾ നവീകരിച്ചുകൊണ്ടിരുന്നു. കൗൺസലിങ് ആൻഡ് സൈക്കോതെറപ്പിയിൽ ബിരുദാനന്തരബിരുദം നേടി. ഇതിനിടെ കേരള സർക്കാരിന്റെ ശ്രേഷ്ഠസ്ത്രീ പുരസ്കാരമടക്കം ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചു. പക്ഷേ, എനിക്കു കിട്ടിയ എല്ലാ പുരസ്കാരങ്ങളും സ്കൂളിലെ എന്റെ സഹപ്രവർത്തകർക്കു കൂടി അവകാശപ്പെട്ടതാണ്. 

മോനിപ്പോൾ 28 വയസ്സായി വീട്ടിൽ എന്റെ സഹായിയായി അജയ് മുൻപന്തിയിൽ ഉണ്ട്. മകൾ സിന്ധൂര ഇപ്പോൾ ശാന്തിദീപത്തിൽ സൈക്കോളജിസ്റ്റാണ്. മകളുടെ ഭർത്താവ് അഖിൽ ദാസും ഞങ്ങൾക്കുവേണ്ട പിന്തുണ തരുന്നു. അടുത്തിടെ എനിക്ക് സ്ട്രോക്കും വന്നു. എങ്കിലും എന്റെ സ്വപ്നങ്ങൾ ഇപ്പോഴും എന്നെ മുന്നോട്ടു നയിക്കുന്നു. മാതാപിതാക്കൾ നഷ്ടപ്പെടുന്ന ഭിന്നശേഷിയുള്ള കുട്ടികൾക്കായി സ്വയംതൊഴിൽ പരിശീലമടക്കമുള്ള പുനരധിവാസകേന്ദ്രം എന്ന ആ വലിയ സ്വപ്നവും സാക്ഷാത്കരിച്ചതിനുശേഷമേ ഞാൻ മരണത്തിന് കീഴടങ്ങുകയുള്ളൂ. 

Content Summary : Ammamanasu Series - K. Jalarani, Cervical Cancer Survivor Memoir