അനാർക്കലി, മരുഭൂമിയിലെ ആന എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതയാണ് സംസ്കൃതി ഷേണായി. 14 –ാം വയസ്സിലാണ് സംസ്കൃതി സിനിമയിലേക്കു വരുന്നത്. ബ്ലാക്ക് ബട്ടർഫ്ലൈ ആയിരുന്നു ആദ്യ സിനിമ. കുറച്ചു വർഷങ്ങളായി ഡാൻസ് പഠനവും വിവാഹവുമൊക്കയായി കുറച്ചു ബിസി ആയിരുന്നു. ഇപ്പോൾ സിനിമയിലേക്ക് മടങ്ങി വരികയാണ് സംസ്കൃതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനാർക്കലി, മരുഭൂമിയിലെ ആന എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതയാണ് സംസ്കൃതി ഷേണായി. 14–ാം വയസ്സിലാണ് സംസ്കൃതി സിനിമയിലേക്കു വരുന്നത്. ബ്ലാക്ക് ബട്ടർഫ്ലൈ ആയിരുന്നു ആദ്യ സിനിമ. കുറച്ചു വർഷങ്ങളായി ഡാൻസ് പഠനവും വിവാഹവുമൊക്കയായി കുറച്ചു ബിസി ആയിരുന്നു. ഇപ്പോൾ സിനിമയിലേക്ക് മടങ്ങി വരികയാണ് സംസ്കൃതി. ആദ്യ കാലത്ത് തന്നെ കാസ്റ്റിങ് കൗച്ച് നേരിട്ടിട്ടുണ്ടെന്ന് സംസ്കൃതി പറയുന്നു.

'ഒരു അച്ഛൻകുട്ടിയാണ് ഞാൻ. എന്റെ കണ്ണിൽ നിന്ന് ഒരു കണ്ണീര് വരുന്നതു പോലും അച്ഛനു സഹിക്കില്ല, വളരെ ക്ലോസ് ആണ് ഞങ്ങൾ. സിനിമയിലേക്ക് വരുമ്പോൾ വീട്ടുകാർക്ക് പേടിയുണ്ടായിരുന്നു. അച്ഛനായിരുന്നു അന്ന് എനിക്കൊപ്പം വന്നിരുന്നത്. ആ സമയത്ത് വളരെ ചെറിയ രീതിയിലാണെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നു. അന്ന് തുറന്നു പറയാനുള്ള ധൈര്യം ഇല്ലായിരുന്നു. അച്ഛനുണ്ടായിരുന്നതുകൊണ്ട് ഞാൻ സേഫ് ആയിരുന്നു'.- സംസ്കൃതി പറഞ്ഞു.

ADVERTISEMENT

'ഈയടുത്തു പോലും ഒരു സിനിമയ്ക്കു വേണ്ടി സംസാരിച്ചപ്പോൾ അച്ഛനെയാണ് അവർ വിളിച്ചത്. പുറത്താണ് ഷൂട്ട്. നിങ്ങൾ ആ രീതിയിൽ നിന്നാല്‍ എല്ലാ സഹായങ്ങളും കിട്ടും, എന്നൊക്കയാണ് പറഞ്ഞത്. ഒരു മകളെപ്പറ്റിയുള്ള കാര്യം അച്ഛനോട് അവർ ചോദിക്കുകയാണ്. എന്തു വൃത്തികെട്ട മെന്റാലിറ്റി ആണിത്. അന്ന് പ്രതികരിച്ചിരുന്നു, ആരായാലും പ്രതികരിച്ചുപോകും. അന്നത് അച്ഛൻ അച്ഛന്റെ രീതിയിൽ മാനേജ് ചെയ്തു – സംസ്കൃതി പറയുന്നു.

Read also: ക്യാമറയ്ക്കു മുന്നിൽ പറയാൻ പറ്റാത്ത തെറ്റുകൾവരെ ജോലിയ്ക്കിടെ സംഭവിച്ചിട്ടുണ്ട്, ആർജെ പണി എളുപ്പമല്ല

ADVERTISEMENT

'പിന്നീട് ഇതിനെപ്പറ്റി പലരോടും സംസാരിച്ചപ്പോള്‍ സിനിമയിൽ ഇത് സർവസാധാരണമല്ലേ എന്നാണ് പറഞ്ഞത്. അതെനിക്ക് മനസ്സിലാവുന്നില്ല. എല്ലാവരും ചീത്തയാണെന്നു ഞാൻ പറയില്ല. കാരണം സിനിമയിൽ നല്ല ആൾക്കാരുണ്ട്. ആർട്ടിനു വേണ്ടി ജോലി ചെയ്യുന്ന ഒരുപാട് പേരുണ്ട്. എനിക്ക് അവരുടെ കൂടെ വർക്ക് ചെയ്താൽ മതി'. ഇപ്പോൾ നിങ്ങളുടെ ഭാര്യയോടാണ് ഇങ്ങനെ മോശമായി സംസാരിക്കുന്നതെങ്കിൽ അത് സഹിക്കാൻ പറ്റുമോ എന്ന് സംസ്കൃതി ചോദിക്കുന്നു. 'എന്റെ അച്ഛനോടും ഭർത്താവിനോടുമൊക്കെയാണ് ഇവർ ഇങ്ങനെ വിളിച്ച് ചോദിക്കുന്നത്.

Read also: 'ഞാൻ ജഡ്ജിയുടെ മോളാ, നിന്നെ വിടില്ല'; ഭീഷണിയും ഉന്തുംതള്ളും, മെട്രോയിൽ സ്ത്രീകളുടെ കൂട്ടത്തല്ല്

ADVERTISEMENT

'സിനിമയെ അത്രയും ഇഷ്ടപ്പെടുന്നതുകൊണ്ടാണ് ഈ മേഖലയിലേക്ക് വന്നത്. സിനിമയിലേക്ക് വരാൻ ഇഷ്ടപ്പെടുന്ന ഒരുപാട് പെൺകുട്ടികൾക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ മേഖലയിൽ അങ്ങനെയൊന്നും ഇല്ല എന്നു പറയുന്നവരുണ്ട്, പക്ഷേ ശരിക്കും ഇതൊക്കെ സംഭവിക്കുന്നുണ്ട്'– മൈൽസ്റ്റോൺ മേക്കേഴസ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംസ്കൃതി പറഞ്ഞു.

Read also: ‘ആരോ കയറിപ്പിടിച്ചപ്പോഴാണ് ഞാനൊരു സ്ത്രീയായി മാറിയെന്ന് തോന്നിയത്, കഷ്ടമാണിത്’

Content Summary: Samskruthy Shenoy talks about Casting Couch in Malayalam Cinema