ADVERTISEMENT

കാരണമെന്തെന്നറിയാത്ത പല വഴക്കുകളും ഇന്റർനെറ്റിൽ കാണാറില്ലേ? അത്തരത്തിൽ വൈറലായ ഒരു കൂട്ടത്തല്ലാണ് ഇത്. ഡൽഹി മെട്രോയിലാണ് കഴിഞ്ഞ ദിവസം സ്ത്രീകൾ തമ്മില്‍ വഴക്കുണ്ടായത്. കാരണമറിയില്ലെങ്കിലും ' ഞാനൊന്നും പറഞ്ഞില്ലല്ലോ' എന്നും 'എന്റെ അച്ഛൻ ജഡ്ജിയാ' എന്നുമുള്ള വാക്കുകൾ അടിയ്ക്കിടയിലും കേൾക്കുന്നുണ്ട്.

ഡ്യൂട്ടിയിലില്ലാത്ത യാത്രക്കാരിയായ പൊലീസുകാരി ഉൾപ്പടെ ഇവരെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും വിലപ്പോയില്ല. നിന്നെ ഞാൻ വിടില്ലെന്നും മര്യാദ പഠിപ്പിക്കുമെന്നും യുവതികളിലൊരാൾ ഭീഷണിപ്പെടുത്തുന്നുണ്ട്. 

പരസ്പരം ഉന്തിയും തള്ളിയും അൽപ്പനേരം വഴക്ക് നീണ്ടു. രണ്ട് സ്ത്രീകൾ തമ്മിലാണ് വഴക്ക് ആരംഭിച്ചതെങ്കിലും മറ്റു പലരും ഇതിൽ ഇടപെടുകയായിരുന്നു. ഇതിനിടയിൽ ഒരു യുവതിയുടെ ഒപ്പമുണ്ടായിരുന്ന യുവാവ് വഴക്കുണ്ടാക്കുകയായിരുന്ന സ്ത്രീയെ തള്ളുന്നതും കാണാം. വാക്കുതര്‍ക്കമായി തുടങ്ങിയത് കയ്യാങ്കളിയിലേക്ക് മാറിയതോടെ സഹയാത്രക്കാരിലൊരാൾ വിഡിയോ പകർത്തുകയായിരുന്നു.

Read also: 'ആ രംഗം ബ്രാ ധരിച്ച് അഭിനയിക്കണം'; പറ്റില്ലെന്നു മാധുരി, എന്നാൽ പെട്ടിയെടുത്ത് സ്ഥലം വിട്ടോളാൻ പറഞ്ഞ് സംവിധായകൻ

ഇത് ആദ്യമായല്ല ഡൽഹി മെട്രോയിൽ ഇത്തരം പ്രവർത്തികൾ നടക്കുന്നത്. ഡാൻസും, ചുംബനവും, തമ്മിൽതല്ലുമൊക്കെയായി തുടരെ വാർത്തകളിൽ ഇടം പിടിക്കുകയാണ് ഡൽഹി മെട്രോ. ഇതിനെതിരെ കൃത്യമായ നടപടി സ്വീകരിക്കണമെന്നാണ് സമൂഹമാധ്യമങ്ങളിലെ അഭിപ്രായം. 

Read also: 'കാറ്റടിച്ചാൽ നീ പറന്നു പോകും, അയ്യേ ഇതെന്തു കോലം', ഇതൊന്നും തമാശകള്‍ അല്ല; ബോഡി ഷെയിമിങ് മോശമാണേ..

Content Summary: Women fighting inside Metro, video went viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com