ADVERTISEMENT

ചില കാര്യങ്ങൾ നമുക്കു മനസിലാകുകയേയില്ല. ചിലതു മനസിലായാലും "ഓ , ഇതൊക്കെ യെന്ത്? ലെറ്റ് ഇറ്റ് ഗോ" എന്നു കരുതും. ഉദാഹരണത്തിനു; ബോഡി ഷെയ്മിങ്. മോശമെന്നു പറഞ്ഞാൽ വളരെ വളരെ മോശം കാര്യമാണല്ലേ. അതെല്ലാം മറന്നു സഹജീവികളെ അഴകളവുകൾ ആധാരമാക്കി ജഡ്ജ് ചെയ്തു പറയുന്ന വാചകങ്ങൾ അപകടകരമാണ്. 

'അയിന്?' പോഡ്‌കാസ്റ്റിലൂടെ അഭിപ്രായങ്ങൾ ചോദിച്ചപ്പോൾ കേട്ട ചില വാചകങ്ങൾ ഇങ്ങിനെയാണ്‌ ; 

"അറിയില്ല അതു ബോഡി ഷൈമിങ് ആണോയെന്ന്. പക്ഷേ കുട്ടികാലത്തെ അതു ബാധിച്ചിട്ടുണ്ട്"

"നിറം നോക്കി , നീ കരിയാണ് എന്ന് പറഞ്ഞ കൂട്ടുകാർ ഉണ്ടായിരുന്നു. ആ ഇൻസെക്യൂരിറ്റി ഇതുവരെ മാറിയിട്ടില്ല" എന്നൊക്കെയാണ്. 

Read also: റിലേഷൻഷിപ്പിൽ സമാധാനം ഇല്ലേ? ടോക്സിക് ബന്ധമാണോ നിങ്ങളുടേത്? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

2021 ൽ ഫാഷൻ റെവലൂഷൻ ഇന്റർനാഷണൽ എൻ ജി ഓ നടത്തിയ സർവേയിൽ  മോഡലുകളുടെ ജീവിതത്തെയും മാനസിക നിലയെയും ജോലിയെയും താളം തെറ്റിച്ച ബോഡി ഷെയ്‌മിങ്ങുകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. "ഓഹ്, ഇതൊക്കെ സാധാരണമല്ലേ , ഇങ്ങനെ തൊട്ടാവാടിയായാലോ?" എന്നു ന്യായീകരിക്കുന്നവരോട്,  ബാഹ്യരൂപം നോക്കി പറയുന്ന തമാശകൾ തമാശകളേ അല്ല എന്ന് ഉറച്ചു പറയണം. എത്ര തേനിൽ ചാലിച്ചാലും വിഷം വിഷം തന്നെയല്ലേ. 

Read also: ക്ലാസിലെ ഏക പെൺകുട്ടി, ഡിജിസിഎ ലൈസൻസ് നേടുന്ന ആദ്യ വനിതാ ഡ്രോൺ പൈലറ്റായി 18 കാരി മിടുക്കി

വിശദമായി കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്?'

Content Summary: Body Shaming hurt people, so it needs to be stopped

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com