ADVERTISEMENT

കർണാടകയിലെ ആദ്യത്തെ ട്രാൻസ് വുമൺ ഡോക്ടർ ആണ് ത്രിനേത്ര ഹാൽദർ ഗുമ്മാർജു. സർജൻ, ആക്ടിവിസ്റ്റ്, കണ്ടന്റ് ക്രിയേറ്റർ എന്നിങ്ങനെ ത്രിനേത്ര പേരുകേട്ട മേഖലകൾ പലതാണ്. ഇപ്പോൾ 'മെയ്ഡ് ഇൻ ഹെവൻ 2' എന്ന സീരീസിലൂടെ അഭിനയരംഗത്തും തന്റെ കഴിവു തെളിയിച്ചു. കുട്ടിക്കാലം മുതൽ ഒരുപാട് ബുദ്ധമുട്ടുകളിലൂടെ കടന്നുവന്ന വ്യക്തിയാണ് ത്രിനേത്ര. 'ആണായി പിറന്നെങ്കിലും ചെറുപ്പം മുതൽ താനൊരു പെണ്ണാണെന്നാണു മനസ്സിൽ തോന്നിയിരുന്നത്. തീരെ ചെറിയ പ്രായത്തിൽ അമ്മയുടെ സാരിയും ഹൈ ഹീൽ ചെരിപ്പുമെല്ലാം ആകർഷിച്ചിരുന്നു.'

'അധികം ഒരുങ്ങി നടക്കാത്ത ഒരാളായിരുന്നു എന്റെ അമ്മ. അതുകൊണ്ടു തന്നെ അമ്മ സൂക്ഷിച്ചിരുന്ന മേക്കപ്പും, ആഭരണങ്ങളുമൊക്കെ ചെറുപ്പത്തിൽതന്നെ ആരും കാണാതെ ഞാൻ ഉപയോഗിക്കുമായിരുന്നു. ഇതൊന്നും കാണാതാവുന്നത് അമ്മ അറിഞ്ഞിട്ടുമില്ല. ആ സമയത്ത് ക്ലാസിൽ കുട്ടികളുടെ ഭാഗത്തു നിന്നും ടീച്ചർമാരിൽ നിന്നും കളിയാക്കലുകൾ നേരിട്ടിട്ടുണ്ട്. പഠനത്തിലും മറ്റ് എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികളിലും മുന്നിൽ നിന്നിട്ടു പോലും എന്റെ പഠനകാലം അത്ര നല്ലതായിരുന്നില്ല'- ത്രിനേത്ര പറയുന്നു

Read also: 'കാറ്റടിച്ചാൽ നീ പറന്നു പോകും, അയ്യേ ഇതെന്തു കോലം', ഇതൊന്നും തമാശകള്‍ അല്ല; ബോഡി ഷെയിമിങ് മോശമാണേ

'പലപ്പോഴും ആൺകുട്ടിയെപോലെ പെരുമാറാൻ ശ്രമിച്ചുനോക്കി. പെൺകുട്ടികളോട് ആ രീതിയിൽ സംസാരിക്കുമായിരുന്നു. അന്ന് വളരെ കുറച്ച് നാളത്തേക്ക് എനിക്കൊരു ഗേൾഫ്രണ്ടുമുണ്ടായിരുന്നു. ഞങ്ങൾ പരസ്പരം ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ അത് ഒരിക്കലും ശരിയാകുമായിരുന്നില്ലല്ലോ. എന്നെ അന്നും ആകർഷിച്ചത് ആൺകുട്ടികൾ തന്നെയായിരുന്നു.'

trinetra
Image Credit: instagram/trintrin

'സർജറി കഴിഞ്ഞതിനു ശേഷം ഒരു ദിവസം ഞാൻ റോഡിലൂടെ നടക്കുകയായിരുന്നു. ആ സമയത്ത് സമൂഹത്തിൽ ഞാൻ എന്നെ പെൺകുട്ടിയായി പ്രസന്റ് ചെയ്ത് തുടങ്ങിയിട്ടേയുള്ളു. പെട്ടെന്ന് ആരോ ഒരാൾ എന്നെ കടന്നുപിടിച്ചു. വളരെ വിചിത്രമായി നിങ്ങൾക്കു തോന്നാം, പക്ഷേ ഞാനൊരു സ്ത്രീ ആയി മാറിയോ എന്നാണ് അപ്പോൾ എന്റെ മനസ്സിൽ വന്ന ചിന്ത. കാരണം ഇത്തരത്തിൽ ഒരുപാട് സംഭവങ്ങൾ സ്ത്രീകൾക്കു സംഭവിക്കുന്നുണ്ടെന്ന് ഞാൻ പറഞ്ഞുകേട്ടിരുന്നു. അതുകൊണ്ടുതന്നെ അന്നാണ് ഞാനൊരു സ്ത്രീയായി മാറിയതെന്ന് എനിക്ക് തോന്നിപ്പോയി. ഈ സംഭവത്തെപ്പറ്റി കൂട്ടുകാരികളോടു പറഞ്ഞപ്പോൾ 'വെൽക്കം ടു വുമൺഹുഡ്' എന്നാണ് അവർ പറഞ്ഞത്. അതെന്തൊരു കഷ്ടമാണല്ലേ? ത്രിനേത്ര ചോദിക്കുന്നു. 

Read also: പ്രണയത്തിൽ നിന്നു പിന്മാറിയില്ല, യുവതിക്ക് ഉപേക്ഷിക്കേണ്ടി വന്നത് 2484 കോടി രൂപയുടെ കുടുംബസ്വത്ത്

'ഇതുവരെയുള്ള യാത്രയിൽ അച്ഛനമ്മമാർ കൂടെയുണ്ടായിരുന്നു. അനിയനായിരുന്നു എന്റെ ആദ്യത്തെ സപ്പോർട്ട്. അവന്റെ ക്ലാസിലെ കുട്ടികൾ എന്നെ കളിയാക്കി ഓരോന്നു പറയുമ്പോഴും അവൻ എനിക്കു വേണ്ടി സംസാരിച്ചിരുന്നു. പക്ഷേ അതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല'. സർജറി കഴിഞ്ഞതിനു ശേഷം വല്ലാത്ത സമാധാനം അനുഭവപ്പെട്ടെന്നും, ഡോക്ടർമാരോടും സയൻസിനോടും, കുടുംബത്തോടുമെല്ലാം വലിയ നന്ദിയാണ് അപ്പോൾ മനസ്സിൽ തോന്നിയതെന്നും ത്രിനേത്ര പറയുന്നു. അഭിനയരംഗത്തെ തന്റെ പുത്തൻ ചുവടുവെപ്പിന്റെ ഭാഗമായി ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ചാനലിനു നൽകിയ അഭിമുഖത്തിലാണ് ത്രിനേത്ര തന്റെ ജീവിതത്തില്‍ നടന്ന സംഭവത്തെപ്പറ്റി സംസാരിച്ചത്.

Read also: 'എനിക്കൊരു പ്ലാൻ ബി ഉണ്ട്, അതില്ലായിരുന്നെങ്കിൽ വീട്ടുകാർ എന്നെ സിനിമയിലേക്കു വിടില്ലായിരുന്നു...'

Content Summary: Trinetra Halder Gummaraju talks about the problems she faced as a trans women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com