Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രം തിരുത്തി മൂന്നു വനിതകൾ ; ആകാശപ്പോരാട്ടത്തിനൊരുങ്ങുന്നു

three-women-pilot ചിത്രത്തിന് കടപ്പാട് : പി.ടി.ഐ

യുദ്ധമായാലും സമാധാനമായാലും രാജ്യത്തെ പ്രതിനിധീകരിക്കാ നും കരുത്തുകാട്ടാനും പുരുഷൻമാർക്കൊപ്പം സ്ത്രീകളുമുണ്ട്. ദുർബലരെന്നും അബലകളെന്നും പറഞ്ഞു വനിതകളെ മാറ്റിനിർത്തിയതൊക്കെ പഴങ്കഥ.

ആകാശയുദ്ധത്തിൽ പോലും ഒരു കൈ നോക്കാൻ തയ്യാറാവുന്ന വനിതകളുടെ കാലമാണു വരുന്നത്. ഇതിന്റെ ആദ്യപടിയാണ് പോർവിമാനങ്ങൾ പറത്താൻ യോഗ്യത നേടിയ രാജ്യത്തെ മൂന്നു വനിതാ വൈമാനികരുടെ പുതിയ നേട്ടം. പരിശീലനത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കി രാജ്യത്തിന് അഭിമാന മായ വനിതാ ത്രിമൂർത്തികൾ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുന്നു.ആകാശത്തുനിന്നുള്ള ആയുധപ്രയോഗത്തിൽ പ്രവീണ്യം നേടാനൊരുങ്ങുന്നു മൂവർസംഘം.

ഇക്കഴിഞ്ഞ വർഷം ഓഗസ്റ്റിലാണു വ്യോമസേന പോർവിമാനങ്ങൾ പറപ്പിക്കാൻ വനിതാ വൈമാനികരെ തിരഞ്ഞെടുക്കുന്നത്. ഹൈദരാബാദിലെ എയർഫോഴ്സ് അക്കാദമിയിൽ തുടങ്ങിയ പരീശീലനം ഒരു വിപ്ലവത്തിന്റെ തുടക്കമായിരുന്നു.ഒരു പുതിയ കീഴ്‍വഴക്കം സൃഷ്ടിക്കൽ.പുരഷൻമാരുടെ കുത്തക തകർക്കൽ. നാലുമാസത്തിനുശേഷം അവർ പരിശീനത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കി. ബംഗാളിലെ കലൈകുണ്ട വ്യോമതാവളത്തിൽ ഇനി വനിതാ സംഘം ആകാശയുദ്ധത്തിന്റെ സങ്കീർണതകൾ വശത്താക്കാൻ പോകുന്നു.



മധ്യപ്രദേശിൽനിന്നുള്ള അവനി ചതുർവേദി,രാജസ്ഥാനിൽനിന്നുള്ള മോഹന സിങ്, ബിഹാറിൽനിന്നുള്ള ഭവനാ കാന്ത് എന്നിവരാണു വനിതാമുന്നേറ്റത്തിൽ വിപ്ലവം രചിച്ചു രാജ്യത്തെ സ്ത്രീസമൂഹ  ത്തിന്റെ അഭിമാനമുയർത്തുന്നത്.



കൂടുതൽ വനിതകളെ നിർണായക ഉത്തരവാദിത്തങ്ങൾ ഏൽപിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യാ ഗവൺമെന്റ് ഈ മുന്നുപേരെ വ്യോമസേനയിലെ ഉയർന്ന ചുമതലകൾക്കു നിയോഗിച്ചത്. ഇവരുടെ പ്രകടനം വിലയിരുത്തിയാവും വരുനാളുകളിൽ വ്യോമസേന കൂടുതൽപേരെ ഉൾപ്പെടുത്തണമോ എന്നു തീരുമാനിക്കുന്നതും. ഇതൊരു പരീക്ഷണമാണ്. വിജയവും പരാജയവും ഈ മൂന്നു വനിതകളുടെ ജീവിതം മാത്രമായിരിക്കില്ല മാറ്റുന്നത്. മറിച്ച് രാജ്യത്തെ കഴിവുറ്റവരെങ്കിലും അവസരം ലഭിക്കാതിരിക്കുന്ന ലക്ഷക്കണക്കിനുവരുന്ന വനിതകളുടെ ഭാവിജീവിതമായിരിക്കും.



വനിതകളെ വ്യോമസേനയിലെടുക്കുന്ന പരീക്ഷണം പ്രതിരോധ മന്ത്രാലയം തുടങ്ങുന്നത് 2015 ൽ. അഞ്ചുവർഷത്തെ കാലദൈർഘ്യം. അതിനുള്ളിൽ യുദ്ധവിമാനങ്ങളുടെ അമരത്തും ആകാശപ്പോരാട്ട ങ്ങളുടെ മുന്നണിപ്പോരാളികളായും വനിതകളെ ഒരുക്കിയെടുക്കുക എന്നതാണു ദൗത്യം. തീരുമാനം തെറ്റിയിട്ടില്ലെന്നു തെളിയിക്കുന്നു മൂവർസംഘം.നാവിക–കര സേനകൾ വനിതകളെ നിർണായക സ്ഥാനത്തേക്ക് ഉയർത്താൻ മടിച്ചുനിൽക്കുമ്പോഴാണു വ്യോമസേനയുടെ ചരിത്രം തിരുത്തുന്ന നടപടികൾ എന്നതും ശ്രദ്ധേയം.

Your Rating: