Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ വിഡിയോ കഠ്‌വ പെൺകുട്ടിയുടേതല്ല; ഇമ്രാൻ പ്രതാപ്‌ഗർഹി

imran-pratapgarhi

ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്കു മുമ്പ് കഠ്‌വ പെൺകുട്ടി ആലപിച്ച ഗാനം എന്ന തലക്കെട്ടോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അവൾക്ക് നീതിലഭിക്കുന്നതിനുവേണ്ടി പോരാടിക്കൊണ്ടിരുന്ന ഓരോരുത്തരും ആ വിഡിയോ കണ്ട് കണ്ണീർവാർത്തു. നിമിഷങ്ങൾക്കകം അത് സമൂഹമാധ്യമങ്ങളിൽ വൈറലുമായി.

ഈ സാഹചര്യത്തിലാണ് വിഡിയോയുടെ സത്യാവസ്ഥ അതല്ല എന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇമ്രാൻ പ്രതാപ്ഗർഹി എന്ന വ്യക്തി. വിഡിയോയിലുള്ളത് കഠ്‌വ പെൺകുട്ടിയല്ലെന്നും അതു തന്റെ ആരാധികയായ പെൺകുട്ടിയാണെന്നും തന്റെ പാട്ട് അവൾ പാടി അത് വാട്സാപ്പിൽ അയച്ചു തന്നിരുന്നുവെന്നും ആ വിഡിയോ താൻ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തുവെന്നും അദ്ദേഹം പറയുന്നു.

താൻ പോസ്റ്റ് ചെയ്ത വിഡിയോയിൽ ഗാനമാലപിക്കുന്ന പെൺകുട്ടിക്ക് കാഠ്‌വ പെൺകുട്ടിയുമായി മുഖസാദൃശ്യമുണ്ടെന്നും ആ ചിത്രം കണ്ട് തെറ്റിദ്ധരിച്ച ആരോ അത് കഠ്‌‍വ പെൺകുട്ടിയുടേതെന്ന മട്ടിൽ പ്രചരിപ്പിക്കുകയായിരുന്നുമെന്നാണ് അദ്ദേഹംനൽകുന്ന വിശദീകരണം.

2017 ജൂലൈ 18 ന് ഇമ്രാൻ അപ്‌ലോഡ് ചെയ്തവിഡിയോയാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.വിഡിയോയുടെ സത്യാവസ്ഥ ലോകത്തിനു ബോധ്യപ്പെടുത്താനുള്ള തത്രപ്പാടിലാണിപ്പോൾ ഇമ്രാൻ.