Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുതിച്ചുപായാൻ ചിത്രയ്ക്ക് പുതിയ ട്രാക്ക്

പി.യു. ചിത്രയ്ക്ക് ഇനി റെയിൽവേയുടെ താരമായി കുതിച്ചുപായാം. ജോലിക്കായുള്ള ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നലെ പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫിസിൽ സീനിയർ ക്ലാർക്കായി ചേർന്നു. ഡിവിഷനൽ മാനേജർ പ്രതാപ് സിങ് ഷമി ചിത്രയ്ക്ക് നിയമന ഉത്തരവ് കൈമാറി. 

ഇതേ ഓഫിലെ തന്നെ ജീവനക്കാരിയായ ഒളിംപ്യൻ പ്രീജ ശ്രീധരൻ ചിത്രയെ ഓഫിസിനുമുന്നിൽ സ്വീകരിച്ചു. ജോലി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സംസ്ഥാന സർക്കാരിന്റെ ജോലി ‍ലഭിക്കാൻ താമസിക്കുന്നത് ഉത്തരവ് ഇറങ്ങാനുള്ള കാലതാമസം മൂലമാണെന്ന് കരുതുന്നതായും ചിത്ര പറഞ്ഞു.ഇനി ‍സംസ്ഥാന സർക്കാർ ജോലി നൽകിയാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ‘ഇതിലും മികച്ച ജോലിയാണെങ്കിൽ സ്വീകരിക്കും’ എന്നായിരുന്നു മറുപടി. 

കഴിഞ്ഞ ദിവസം തന്നെ ചിത്രയ്ക്ക് റെയിൽവേയിലെ ജോലി സംബന്ധിച്ച അറിയിപ്പ് ലഭിച്ചിരുന്നെങ്കിലും ഔദ്യോഗിക ഉത്തരവ് ലഭിച്ചിരുന്നില്ല. ഇന്നലെ ഉച്ചയോടെ ചെന്നൈ ദക്ഷിണ റെയിൽവേ ആസ്ഥാനത്തുനിന്ന് ഫാക്സ് സന്ദേശമെത്തിയതോടെ വിവരം ചിത്രയെ റെയിൽവേ അധികൃതർ അറിയിച്ചു. ഒന്നിന് അച്ഛൻ മണികണ്ഠനും പരിശീലകൻ സിജിനുമൊപ്പം സ്ഥലത്ത് എത്തിയ ചിത്ര രണ്ടോടെ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചു.