നർമദ നദിയിൽ വെള്ളത്തിനു മുകളിലൂടെ ഒരു സ്ത്രീ നടക്കുന്ന വിഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിഡിയോ വൈറലായതോടെ ജലത്തിനു മുകളിലൂടെ നടക്കുന്നത് നർമദാ ദേവിയാണെന്ന് ഗ്രാമവാസികൾ അഭിപ്രായപ്പെടുന്നതടക്കമുള്ള വിഡിയോകളും പുറത്തു വന്നു. ഇപ്പോൾ....Women, Manorama News, Manorama Online, Malayalam news, Breaking News, latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നർമദ നദിയിൽ വെള്ളത്തിനു മുകളിലൂടെ ഒരു സ്ത്രീ നടക്കുന്ന വിഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിഡിയോ വൈറലായതോടെ ജലത്തിനു മുകളിലൂടെ നടക്കുന്നത് നർമദാ ദേവിയാണെന്ന് ഗ്രാമവാസികൾ അഭിപ്രായപ്പെടുന്നതടക്കമുള്ള വിഡിയോകളും പുറത്തു വന്നു. ഇപ്പോൾ സംഭവത്തിന്റെ സത്യകഥ പുറത്തു വരികയാണ്. 

ഫോട്ടോയ്ക്ക് പോസ് ചെയ്ത യുവതിക്കുനേരെ വാളുയർത്തി സുരക്ഷാ ഉദ്യോഗസ്ഥൻ

ADVERTISEMENT

‘തിവാരഘട്ടിൽ നർമദനദിക്കു മുകളിലൂടെ സഞ്ചരിക്കുന്ന സ്ത്രീ’– എന്ന കുറിപ്പോടെയാണു വിഡിയോ പങ്കുവച്ചത്. ദൈവീക ശക്തിയുള്ള സ്ത്രീ ഗ്രാമത്തെ അനുഗ്രഹിക്കാനായി എത്തിയതാണെന്നു പറഞ്ഞ് പലരും ഇവരെ കാണുന്നതിനായി പ്രദേശത്തേക്ക് എത്തി. ഗ്രാമവാസികൾ ഈ സ്ത്രീക്ക് സുരക്ഷ ഏർപ്പെടുത്തി ആരാധനയും തുടങ്ങി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനോട് താൻ ദേവിയല്ലെന്ന് അവർ തന്നെ വ്യക്തമാക്കി. വെള്ളത്തിനു മുകളിൽ കൂടി നടന്നിട്ടില്ലെന്നും അവർ പറഞ്ഞു. 

ADVERTISEMENT

ജ്യോതി രഘുവംശി എന്നാണ് ഇവരുടെ പേര്. നർമദാപുരം സ്വദേശിയായ സ്ത്രീ 10 മാസം മുന്‍പ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. പൊലീസ് ഉടൻ തന്നെ ഇവരുടെ വീട്ടുകാരെ വിളിച്ച് സ്ത്രീയെ വീട്ടിലേക്കു കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. എങ്ങനെയാണ് വെള്ളത്തിനു മുകളിൽ കൂടി നടന്നതെന്നതു സംബന്ധിച്ചും സ്ത്രീ വിശദീകരിച്ചു. നർമദാ നദിയിൽ പലയിടത്തും വെള്ളത്തിന്റെ നില വ്യത്യസ്തമാണ്. ചിലയിടത്തു വളരെ ആഴം കുറവാണ്. അതുവഴിയാണ് നടന്നതെന്നും സ്ത്രീ വ്യക്തമാക്കി. വിഡിയോ പകർത്തിയിരിക്കുന്നത് തിവാരിഘട്ടില്‍ നിന്നല്ല. മാത്രമല്ല, ആഴം കുറഞ്ഞ ഭാഗത്ത് വെള്ളത്തിനു മുകളിലൂടെയല്ല, വെള്ളത്തിലൂടെ തന്നെയാണ് നടക്കുന്നതെന്നും സ്ത്രീ വ്യക്തമാക്കി. അകലെ നിന്ന് എടുത്ത വിഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. 

English Summmary: Missing MP woman mistaken as a ‘Goddess’ after video of her