Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി

beautiful-girl അനസ്താസ്യ നയാസേവ. ചിത്രത്തിന് കടപ്പാട്; ഇൻസ്റ്റഗ്രാം.

നക്ഷത്രങ്ങൾ തോറ്റുപോകുന്ന നീലക്കണ്ണുകളും പാവക്കുട്ടികളെപ്പോലെയുള്ള നിഷ്കളങ്കമായ മുഖവുമുള്ള ഒരു സുന്ദരിക്കുട്ടിയെ ആളുകൾ വിശേഷിപ്പിക്കുന്നത് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയെന്നാണ്.  റഷ്യൻ മോഡലായ ആറുവയസ്സുകാരി അനസ്താസ്യ നയാസേവയാണ് ഭാഗ്യവതിയായ ആ പെൺകുട്ടി. ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയെന്ന പട്ടം സമൂഹമാധ്യമങ്ങൾ ഇവൾക്കു ചാർത്തിക്കൊടുക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. 500,000ത്തില്‍ അധികം ആളുകളാണ് ഇൻസ്റ്റഗ്രാമിൽ ഇവളെ പിന്തുടരുന്നത്.

മകളുടെ ഓരോ ചിത്രങ്ങൾക്കും നൂറുകണക്കിന് പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മകൾക്ക് നാലുവയസ്സുള്ളപ്പോൾ മുതലാണ് താൻ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തു തുടങ്ങിയതെന്നുമാണ് സുന്ദരിക്കുഞ്ഞിന്റെ അമ്മ പറയുന്നത്. റഷ്യയിലെ അറിയപ്പെടുന്ന ഒരു മോഡൽ കൂടിയായ കക്ഷി റഷ്യയിലെ ഒട്ടുമിക്ക ബ്രാൻഡഡ് ഐറ്റങ്ങൾക്കുവേണ്ടിയും മോഡലിങ് ചെയ്തിട്ടുണ്ട്.

anastasia-knyazeva അനസ്താസ്യ നയാസേവ. ചിത്രത്തിന് കടപ്പാട്; ഇൻസ്റ്റഗ്രാം.

സുന്ദരിക്കുഞ്ഞ് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയവും പ്രശസ്ത മോഡലുമൊക്കെയാണെങ്കിലും ഇതിന്റെ പേരിൽ ഏറെ പഴികേൾക്കുന്നത് ഇവളുടെ അമ്മയാണ്. പെൺകുഞ്ഞിന്റെ ചത്രങ്ങൾ ഇങ്ങനെ വാരിക്കോരി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് ശരിയാണോയെന്നാണ് അവരുടെ ചോദ്യം. എന്നാൽ തൽക്കാലം വിമർശനങ്ങളെയൊന്നും മുഖവിലക്കെടുക്കുന്നില്ലെന്നും മകളുടെ സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിക്കാനാണ് ഇപ്പോളിഷ്ടപ്പെടുമെന്നുമാണ് അമ്മയുടെ പ്രതികരണം. 16 വയസ്സുകാരിയായ തിലാൻ ആയിരുന്നു ഇതുവരെ ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയായി അറിയപ്പെട്ടിരുന്നത്.