Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയഗാനം മുഴങ്ങിയപ്പോൾ കണ്ണീരണിഞ്ഞ് ഹിമ

hima-11

വിജയത്തിന് കണ്ണീരുപ്പ് മധുരമാകുമ്പോൾ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് രാജ്യമെമ്പാടുമുള്ള ആളുകൾ ആ പതിനെട്ടുവയസ്സുകാരിയുടെ കണ്ണീരണിഞ്ഞ ചിത്രം പങ്കുവച്ചത്.

ഫിൻലൻഡിൽ ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങിയപ്പോൾ കണ്ണീരണിഞ്ഞ ഹിമയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. ലോകകപ്പിന്റെ ആവേശത്തിൽ ഈ മിടുക്കിപ്പെൺകുട്ടിയുടെ നേട്ടം ആരും ശ്രദ്ധിക്കാതെപോകരുത് എന്നു പറഞ്ഞുകൊണ്ടാണ് രാജ്യത്തിനാകെ അഭിമാനിക്കാവുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നത്.

വൻരാജ്യങ്ങളുടെ കുത്തകയായ ട്രാക്ക് ഇനത്തിൽ ഒരു ഇന്ത്യക്കാരി പെൺകുട്ടി ചരിത്രം തിരുത്തി സ്വർണം നേടിയപ്പോഴാണ് ടാംപരെയിൽ ഇന്ത്യൻ ദേശീയഗാനം മുഴങ്ങിയത്. ലോക അണ്ടർ 20 അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിലാണ് രാജ്യത്തിനു മുഴുവൻ അഭിമാനമായ നേട്ടത്തിൽ ആസ്സാമിൽനിന്നുള്ള കൗമാരക്കാരി ഹിമ ദാസ് എത്തിയത്. പെൺകുട്ടികളുടെ 400 മീറ്റർ ഫൈനലിൽ‌ 51.46 സെക്കൻഡിൽ ഫിനിഷ് ചെയതാണു ഹിമ സ്വർണം സ്വന്തമാക്കിയത്. ഒരു ലോക ചാംപ്യൻഷിപ്പിൽ ട്രാക്ക് ഇനത്തിൽ ഇതാദ്യമാണ് ഒരു ഇന്ത്യക്കാരിയുടെ സ്വർണനേട്ടം.