Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൺലൈൻ ടാക്സിയിൽ യാത്രചെയ്യുന്നവർ അറിയാൻ; ഹൃദയം നിറയ്ക്കും ഈ നന്മയുടെ കഥ

India Taxi Rivals പ്രതീകാത്മക ചിത്രം

ജീവിക്കുന്ന ലോകത്തെക്കുറിച്ചു കുറ്റം പറയാന്‍ നൂറുനൂറു കാരണങ്ങളുണ്ട്. ദയയില്ല, കാരുണ്യമില്ല,സ്നേഹമില്ല, സഹതാപമില്ല...അങ്ങനെ ഒട്ടേറെ കാരണങ്ങള്‍. പരാതിപ്പെടാതെ സ്വയം സ്നേഹത്തിന്റെ സാന്ത്വനത്തിന്റെയും മാതൃകയാകുകയാണു വേണ്ടെതെന്നു ചെന്നൈയില്‍നിന്നുള്ള ഒരു യുവതി തെളിയിച്ചു. എല്ലാവര്‍ക്കുമുള്ള വലിയൊരു പാഠമാണ് ജീവിതത്തിലൂടെ അവര്‍ തെളിയിച്ചത്. സംഭവത്തെക്കുറിച്ചുള്ള ഫെയ്സ്ബുക് ഇപ്പോള്‍ രാജ്യമാകെ ചര്‍ച്ചയായിരിക്കുന്നു; ആരതി മധുസൂദനന്‍ എന്ന യുവതിക്കു താരപരിവേഷവും. 

ഒരു ഓണ്‍ലൈന്‍ ടാക്സിയില്‍ തിരുപ്പതിയിലേക്ക് ആരതി മാതാപിതാക്കള്‍ക്കൊപ്പം നടത്തിയ യാത്രയിലാണ് അസാധാരണ സംഭവമുണ്ടായത്. സംഭവത്തെക്കുറിച്ച് ഫെയ്സ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത് മധുസൂദനനും. രാവിലെ മുതല്‍ ടാക്സി ഓടിക്കുകയായിരുന്നു എളുമലൈ എന്ന ഡ്രൈവര്‍. എവിടേയ്ക്ക് ഓട്ടം വന്നാലും അയാള്‍ സ്വീകരിക്കും. ഒരു നിമിഷം പോലും വിശ്രമിക്കില്ല. കാരണം വീട്ടിലേക്ക് അയാള്‍ ലോണുകള്‍ എടുത്തിട്ടുണ്ട്. വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കാനും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകള്‍ നടത്താനുമൊക്കെയായി ഭാരിച്ച പണം വേണം. അതുകൊണ്ടുതന്നെ ഒരിക്കലും ഒരു ഘട്ടത്തിലും ഒരു വിസമ്മതവും വിയോജിപ്പുമില്ലാതെ എളുമലൈ ജോലി ഏറ്റെടുക്കും. ചിലപ്പോള്‍ ഉണ്ണാറില്ല. ഉറങ്ങാറില്ല. വിശ്രമിക്കാറില്ല. പക്ഷേ, അതൊന്നും അയാള്‍ കാര്യമാക്കാറില്ല. 

തിരുപ്പതിയില്‍ എത്തിയ ആരതിയും മാതാപിതാക്കളും ഹോട്ടലില്‍ താമസിച്ചു. നേരത്തെതന്നെ അവര്‍ മുറി ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. തിരുപ്പതിയിലെ ഏറ്റവും നല്ല ഹോട്ടലുകളിലൊന്നിലായിരുന്നു അവരുടെ താമസം. വിശ്രമിക്കാന്‍ മുറിയിലേക്കു പോയെങ്കിലും ആരതിയുടെ മനസ്സ് അസ്വസ്ഥമായിരുന്നു. രാവിലെ മുതല്‍ വിശ്രമമില്ലാതെ വണ്ടിയോടിച്ച ഡ്രൈവര്‍ എളുമലൈ എവിടെ എപ്പോഴാണ് വിശ്രമിക്കുന്നത്. അവര്‍ താമസിക്കുന്ന അതേ ഹോട്ടലില്‍ ഒടുവില്‍ ആരതി ഒരു മുറി കൂടി ബുക്ക് ചെയ്തു. 

തങ്ങള്‍ക്കു ലഭിക്കുന്ന എല്ലാ സൗകര്യവും ഡ്രൈവര്‍ക്കും  ലഭിക്കണമെന്ന കാര്യത്തില്‍ അവര്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നു. പിറ്റേന്നു രാവിലെ ആരതി എളുമലൈയുടെ മുറിയില്‍ ചെന്നു. സൗകര്യങ്ങളെല്ലാം ലഭിക്കുന്നുണ്ടോ എന്നറിയാനായിരുന്നു സന്ദര്‍ശനം. ചൂടുവെള്ളം ലഭിക്കുന്നുണ്ടോ. കുടിവെള്ളം ആവശ്യത്തിനു ലഭിക്കുന്നുണ്ടോ. താമസം സുഖപ്രദമാണോ തുടങ്ങിയ കാര്യങ്ങള്‍. പ്രഭാതഭക്ഷണത്തിനു സമയമായപ്പോള്‍ കുടുംബത്തിനൊപ്പം ആരതി എളുമലൈയ്ക്കും സീറ്റു കൊടുത്തു. ഒരേ ഭക്ഷണം ഒരേ മനസ്സോടെ അവര്‍ ആസ്വദിച്ചു കഴിച്ചു. അത്രയുമായതോടെ ഡ്രൈവര്‍ എളുമലൈ പൊട്ടിക്കരഞ്ഞുപോയി. ആഴ്ചകള്‍ക്കുശേഷമാണ് ഒരു രാത്രി താന്‍ സുഖമായി ഉറങ്ങുന്നുതെന്ന് അയാള്‍ കണ്ണീരോടെ പറഞ്ഞു. ഭക്ഷണം കഴിക്കുന്നതും വിശ്രമിക്കുന്നതുമെല്ലാം.....