Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു തെക്കൻ സെല്‍ഫി

Sreelakshmi ശ്രീലക്ഷ്മി

ആകെ അഭിനയിച്ചത് ഏഴു സിനിമകളിൽ. എന്നിട്ടും ശ്രീലക്ഷ്മിയെ പ്രേക്ഷകർ തിരിച്ചറിഞ്ഞു സ്നേഹിക്കുന്നു. അതിന് എന്തെങ്കിലും കാരണമുണ്ടോ... ?

മൂത്തമകൻ അക്ഷിതിന്റെ പ്ലസ് വൺ അഡ്മിഷൻ കഴിഞ്ഞ് ശ്രീലക്ഷ്മി എത്തിയതേയുളളൂ. വരുന്ന വഴിക്ക് വീട്ടിലേക്കുളള പച്ചക്കറി കൂടി വാങ്ങി. ഉച്ചയ്ക്കു ശേഷം ഡാൻസ് ക്ലാസുണ്ട്. ധാരാളം കുട്ടികള്‍ പഠിക്കാൻ വരും. പിന്നെ സീരിയൽ സെറ്റിൽ നിന്ന് ഏതു സമയവും വിളി വരാം. ശ്രീലക്ഷ്മി ആകെ തിരക്കി ലാണ്. എങ്കിലും താരങ്ങളെ പൊതുവേ ബാധിക്കുന്ന പ്രശ്നങ്ങളൊന്നുമില്ല. നഗരത്തിൽ ജീവിക്കുന്ന സാധാരണ വീട്ടമ്മയെപ്പോലെ ശ്രീലക്ഷ്മിയുടെ ദിവസങ്ങൾ കഴിഞ്ഞു പോകുന്നു.

ഒരു നടിയെ ജീവിതകാലം മുഴുവന്‍ ഓർമ്മിക്കാൻ ഒരു സിനിമ മതിയോ ? ആ കഥാപാത്രത്തിന് അത്രയ്ക്കും ആഴമുണ്ടെങ്കിൽ അതു മതിയാവും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഭൂതക്കണ്ണാടിയിലെ പുളളുവത്തി സരോജിനി. ലോഹിതദാ സിന്റെ തൂലികയിൽ പിറന്ന അതിശക്തമായ കഥാപാത്രം.

പതിനഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ശ്രീലക്ഷ്മി വീണ്ടും സിനിമയിൽ എത്തി. വിനീത് ശ്രീനിവാസൻ എഴുതിയ ‘ഒരു വടക്കൻ സെൽഫി’യിൽ. ആ സിനിമയിൽ അഭിനയിക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ശ്രീനിവാസന്റെ സിനിമ യിൽ അഭിനയിക്കണമെന്നതായിരുന്നു ശ്രീലക്ഷ്മിയുടെ വലിയ ആഗ്രഹങ്ങളിൽ ഒന്ന്. പക്ഷേ, എന്തു കൊണ്ടോ ആ ആഗ്രഹം നടന്നില്ല. മൂന്നു വർഷത്തിനിടയിൽ ആറു സിനിമകളിൽ അഭിന യിച്ച് ശ്രീലക്ഷ്മി സിനിമാരംഗം വിട്ടു. പിന്നീട് നീണ്ട പതിനഞ്ചു വർഷങ്ങൾ ഒരു സാധാരണ വീട്ടമ്മയായി ദുബായിലും തിരുവ നന്തപുരത്തും താമസിച്ചു. പിന്നീട് മിനി സ്ക്രീനിലൂടെ സിനിമ യിലേക്കു തിരിച്ചു വന്നു. അപ്പോഴും ശ്രീനിവാസനോടൊപ്പം അഭിനയിക്കണമെന്ന പഴയ ആഗ്രഹം ഉപേക്ഷിച്ചിരുന്നില്ല. ഈ ആഗ്രഹം ആരോടും പറഞ്ഞതുമില്ല.

പക്ഷേ, യാദൃച്ഛികമായി കഴിഞ്ഞ വർഷം ശ്രീലക്ഷ്മിയുടെ ഫോണിലേക്ക് ഒരു വിളി വന്നു. അത് വിനീത് ശ്രീനിവാസന്റേ തായിരുന്നു. വിനീത് തിരക്കഥയെഴുതുന്ന സിനിമ. അമ്മ വേഷമാണ്. നിവിൻ പോളിയാണു നായകൻ. കഥ കേട്ടപ്പോൾ തന്നെ ശ്രീലക്ഷ്മിക്ക് ഇഷ്ടമായി. കഥയെക്കാൾ ശ്രീലക്ഷ്മിക്കു ഇഷ്ടപ്പെട്ടത് വിനീതിനെയായിരുന്നു. ന്യൂജനറേഷൻ നായകന്റെ യാതൊരു ജാടകളുമില്ലാത്ത പ്രതിഭ.

അങ്ങനെയാണു ശ്രീലക്ഷ്മി വീണ്ടും മുഖത്തു ചായം തേച്ചത്. ടിപ്പിക്കൽ ന്യൂജെൻ മകനാൽ നിരന്തരം പറ്റിക്കപ്പെടുന്ന അമ്മാ യായി ശ്രീലക്ഷ്മി വീണ്ടും സ്ക്രീനിൽ നിറഞ്ഞു. അങ്ങനെ ഏഴാമത്തെ സിനിമയുമായി. ശ്രീലക്ഷ്മി സംസാരിക്കുന്നു;

വീണ്ടും സിനിമയില്‍ അതും അമ്മ വേഷത്തിൽ?

‘ഭൂതക്കണ്ണാടി’യിൽ അഭിനയിക്കുമ്പോള്‍ എനിക്ക് ഇരുപത്തി യൊന്ന് വയസ്സ്. പതിനഞ്ചു വയസ്സുളള പെൺകുട്ടിയുടെ അമ്മ യായിട്ടാണ് ഞാൻ അഭിനയിച്ചത്. 18 വർഷത്തിനു ശേഷം വീണ്ടും അഭിനയിച്ചത് നിവിൻ പോളിയുടെ അമ്മയായിട്ടാണ്. വളരെ കൗതുകം തോന്നുന്നു. മക്കളെ ഒരുപാട് സ്നേഹിക്കുന്ന അമ്മയായി അഭിനയിച്ചതില്‍ സന്തോഷവും.

പ്രായം കൂടുന്തോറും കഥാപാത്ര സ്വഭാവവും മാറുന്നു ?

പ്രായം ഒരു യാഥാര്‍ഥ്യമാണ്. അത് അംഗീകരിച്ചേ മതിയാവൂ. പലർക്കും പ്രായവുമായി പൊരുത്തപ്പെടാൻ മടിയാണ്. എനിക്കു തോന്നുന്നത് സിനിമയിൽ പ്രായം ബാധിക്കാത്ത ഒരാളാണ് മമ്മൂക്ക. ‘ഭൂതക്കണ്ണാടി’യിൽ അഭിനയിച്ചതിനേക്കാളും ചെറുപ്പ മാണ് ഇപ്പോള്‍ മമ്മൂക്കയ്ക്ക്. വിവാഹവും പ്രസവവുമൊന്നും അഭിനയത്തിന് തടസ്സമല്ല. എത്രയോ നടിമാർ വിവാഹശേഷം നല്ല കഥാപാത്രങ്ങളുമായി തിരിച്ചു വന്നിരിക്കുന്നു. സീമ ചേച്ചിയും അംബിക ചേച്ചിയുമൊക്കെ അതിന് ഉദാഹരണ ങ്ങളല്ലേ?

ഏഴു സിനിമകളിൽ മാത്രം അഭിനയിച്ച ശ്രീലക്ഷ്മി ഇപ്പോഴും പ്രേക്ഷരുടെ ഓർമയിലുണ്ട്?

കഥയും തിരക്കഥയുമാണ് എല്ലാ കാലത്തും സിനിമയെ നയി ക്കുന്നത്. ‘ഭൂതക്കണ്ണാടി’ പോലെ ‘തനിയാവർത്തനം’ പോലെ ശക്തമായ കഥകൾ ഉണ്ടാകുന്നില്ല. അതുകൊണ്ടാണ് മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങളും ഉണ്ടാകാത്തത്. സരോജി നിയെ ഇന്നും ആൾക്കാര്‍ ഓർത്തിരിക്കുന്നു. ഇന്ന് ഇറങ്ങുന്ന എത്ര സിനിമയിലെ കഥാപാത്രങ്ങളെ നമ്മൾ ഓർക്കും? എന്റെ ആദ്യ സിനിമ മുരളിയേട്ടനോടൊപ്പമായിരുന്നു‘പൊരുത്തം’ . പിന്നെ ശ്യാമപ്രസാദ് സാറിന്റെ ‘മരണം ദുർബലം’ എന്ന സീരിയ ലിൽ. അതു കണ്ടിട്ടാണ് ലോഹിസാര്‍ ഭൂതക്കണ്ണാടിയിലേക്കു വിളിക്കുന്നത്. പിന്നെ ലാല്‍ സാറിനോടൊപ്പം ‘ഗുരു’ വില്‍ അഭിനയിച്ചു. സുരേഷ് ഗോപി, ജയറാം. മുകേഷ് അങ്ങനെ ആറു സിനിമകളിലായി എല്ലാവരുടെയും നായികയായി. മുരളിച്ചേട്ടനെ പ്പോലെ ഒരു നടൻ അഭിനയത്തിൽ എന്തായിരുന്നു എന്നറിയാ മല്ലോ ? അതൊക്കെ ഭാഗ്യമാണ്. ഇപ്പോൾ കെ. കെ. രാജീവിന്റെ സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു.

എന്തുകൊണ്ടായിരുന്നു സിനിമയില്‍ വലിയ ഇടവേള?

Sreelakshmi ശ്രീലക്ഷ്മി

മൂന്നു വർഷം മാത്രമേ ഞാൻ സിനിമാരംഗത്ത് ഉണ്ടായിരുന്നുളളൂ. സിനിമയില്‍ വരുമെന്നോ അഭിനയിക്കുമെന്നോ ഒന്നും വിചാരിച്ച തല്ല. അഞ്ചു വയസ്സു മുതൽ ക്ലാസിക്കൽ ഡാൻസ് പഠിച്ചു തുടങ്ങി. റിഗാറ്റയിലെ ഗിരിജ ടീച്ചറാണ് ഗുരു. സിനിമയില്‍ വന്നത് തികച്ചും യാദൃച്ഛികമായിരുന്നു. തിരുവനന്തപുരത്ത് കാർമൽ ഹൈസ്കൂളിലാണ് ഞാൻ പഠിച്ചത്. കേരള യൂണിവേ ഴ്സിറ്റി കലാതിലകമായിട്ടുണ്ട്. അതായിരിക്കണം ഒരു പക്ഷേ സിനിമയിലേക്കു വഴി തുറന്നത്. ഒരു പാടു സിനിമകളിൽ അഭി നയിക്കുക, കുറേ സമ്പാദിക്കുക അതൊന്നും എന്റെ ആഗ്രഹങ്ങ ളായിരുന്നില്ല. പ്രീഡിഗ്രിക്കു ശേഷം ചെന്നൈ കലാക്ഷേത്രയിൽ ഡിപ്ലോമ കോഴ്സ് ചെയ്തു. കുറവൻകോണത്തെ ടെംപിൾ ഓഫ് ആർട്സ് എന്ന എന്റെ ഡാൻസ് സ്കൂളില്‍ ഒരു പാടു കുട്ടികൾ പഠിക്കുന്നുണ്ട്. അതൊരു വരുമാനമാർഗമായിട്ടല്ല കാണുന്നത്. കലയോടുളള താല്‍പര്യം കൊണ്ടുകൂടിയാണ്.

മലയാളത്തിൽ ക്ലാസിക്കുകളായ പല സിനിമകളിലേക്കും വിളിച്ചിട്ടുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്?

പത്താം ക്ലാസ് കഴിഞ്ഞപ്പോഴേ സിനിമയില്‍ അഭിനയിക്കാനുളള ക്ഷണം ഉണ്ടായിരുന്നു. രാജശിൽപ്പിയിൽ അഭിനയിക്കാൻ വിളിച്ച താണ്. പിന്നീട് ഭാനുപ്രിയ ചെയ്ത കഥാപാത്രം. അൽപം ഗ്ലാമറസ്സായി അഭിനയിക്കേണ്ട കഥാപാത്രമാണ് എന്നറിഞ്ഞ പ്പോൾ സിനിമ വിട്ടു. പിന്നീട് പത്മരാജന്‍ സാറും വിളിച്ചു. ‘ഞാൻ ഗന്ധർവ്വൻ’ എന്ന സിനിമയിലേക്ക്. ഞാനും അച്ഛനും അമ്മ യും കൂടിയാണ് അദ്ദേഹത്തിന്റെ വീട്ടിൽ പോയത്. അവിടെ ചെന്നപ്പോൾ ഓരോ സീനും അദ്ദേഹം വരച്ചു വച്ചിരിക്കുന്നു. പല സീനുകളിലെയും വേഷം എനിക്കത്ര ഇഷ്ടപ്പെട്ടില്ല. ‘ഇത്തരം വേഷമൊന്നും എനിക്കു ചേരില്ല സര്‍, ഇങ്ങനെ അഭിനയി ക്കാനും ബുദ്ധിമുട്ടുണ്ട്..... ’ ഞാൻ വിനയത്തോടെ പറഞ്ഞു. അങ്ങനെ ആ സിനിമയും വിട്ടു. പക്ഷേ, സിനിമ കണ്ടപ്പോൾ എനിക്കു കുറ്റബോധമൊന്നും തോന്നിയില്ല. ആ കഥാപാത്ര ങ്ങളെ അവതരിപ്പിക്കാൻ അന്നും ഇന്നും കഴിയില്ലെന്ന വിശ്വാസ മാണ് എനിക്ക്.

നല്ലൊരു കുടുംബിനിയാണല്ലോ ? കുടുംബത്തിനുവേണ്ടിയാണോ സിനിമ വേണ്ടെന്നു വച്ചത്?

സിനിമയില്‍ സജീവമായി നിന്ന സമയത്തായിരുന്നു വിവാഹം. ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. രതീഷിന് അന്ന് ചെ‌ന്നൈയിലാണു ജോലി. മഞ്ജുവാരിയരുടെ ‌വിവാഹം കഴിഞ്ഞ് അടുത്ത ആഴ്ചയിലായിരുന്നു ഞങ്ങളുടെ വിവാഹം. വിവാഹശേഷം ഞങ്ങള്‍ ചെന്നൈയിലേക്കും അവിടുന്ന് ദുബായിലേക്കും പോയി. അതുകൊണ്ട് സിനിമയിൽ പിന്നെ സജീവമാകാൻ കഴിഞ്ഞില്ല.

കുടുംബജീവിതത്തിനിടയിൽ പതിനഞ്ചു വർഷം കടന്നു പോയത് അറിഞ്ഞില്ലെന്നു പറയാം. കുട്ടികൾ അല്‍പ്പം മുതിർന്ന തിനുശേഷമാണ് ഞാൻ ഫ്രീയായത്. അങ്ങനെ അഭിനയത്തെക്കുറിച്ചു വീണ്ടും ആലോചിച്ചു. മിനിസ്ക്രീനിലൂടെയായിരുന്നു രണ്ടാം വരവ്. പിന്നെ ‘വടക്കൻ സെൽഫി’ ചെയ്തു. ഇപ്പോഴും സിനിമാ ഓഫറുകൾ ഉണ്ട്. മിക്കതും ഒരേ തരം അമ്മ വേഷങ്ങളിലേക്കാണു വിളിക്കുന്നത്. അമ്മയായാലും അമ്മായിയമ്മ ആയാലും നല്ല കഥാപാത്രങ്ങള്‍ ആണെങ്കിൽ മാത്രം അഭിനയിക്കാം എന്നാണ് എന്റെ തീരുമാനം.

സിനിമയുടെ വർണലോകം മാത്രം പോരല്ലോ, ഒരു കുടുംബിനിയുടെ എല്ലാ ഉത്തരവാദിത്തങ്ങളുമുണ്ട്. മുക്കോല സെന്റ് തോമസ് സ്കൂളിൽ അനന്ത് അഞ്ചാം ക്ലാസിൽ പഠിക്കുന്നു. ഭർത്താവ് രതീഷ് ദുബായിൽ അൽറിയാമി കമ്പനിയില്‍ മാർക്കറ്റിങ് മാനേജരാണ്.