Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനമലയിൽ മയിലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ

Peacocks

തമിഴ്‌നാട് മധുര ആനമലയിൽ 43 മയിലുകളെ ചത്തനിലയിൽ കണ്ടെത്തി. നെല്ലിൽ വിഷം കലർത്തിയാണ് മയിലുകളെ കൊന്നൊടുക്കിയതെന്നു വനം വകുപ്പ് അധികൃതർ. ശനിയാഴ്ച രാവിലെയാണ് ആനമല കൊടിക്കുളം കനാലിനു സമീപം മയിലുകളെ ചത്തനിലയിൽ കണ്ടത്. രാവിലെ ഏഴോടെ ഈ വഴി പോയ വീട്ടമ്മ മയിലുകൾ കൂട്ടമായി ചത്തുകിടക്കുന്നതു കണ്ട് പ്രദേശവാസികളെ അറിയിക്കുകയായിരുന്നു. 

പൊലീസും വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി. ഒൻപത് ആൺ‌മയിലുകളെയും 34 പെൺ മയിലുകളെയുമാണു കണ്ടെത്തിയത്. ചത്ത മയിലുകളെയും പ്രദേശത്തു കണ്ടെത്തിയ നെൽമണികളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും മധുര റേഞ്ച് ഓഫിസർ ആറുമുഖം പറഞ്ഞു.