Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകള്‍ക്കു മാത്രമല്ല ഇനി പുരുഷനും കഴിക്കാം ഗര്‍ഭനിരോധനഗുളികകള്‍

contraceptive-pills Representative Image

ദമ്പതികള്‍ക്കിടയില്‍ സാധാരണ സ്വീകരിക്കുന്ന ഗര്‍ഭനിരോധനമാര്‍ഗമാണ് സ്ത്രീകള്‍ കഴിക്കുന്ന ഗര്‍ഭനിരോധനഗുളികകള്‍ അഥവാ കോണ്‍ട്രാസെപ്റ്റീവ് പില്‍സ്. ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ എന്നവയടങ്ങിയ ഇവ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വരുത്തിയാണ് ഗര്‍ഭധാരണം തടയുന്നത്. പുരുഷന്മാര്‍ക്ക് കഴിക്കാൻ ഇത്തരത്തിലൊരു ഗുളിക നിർമിച്ചിരിക്കുകയാണ് ഗവേഷകർ.

സ്ത്രീകള്‍ കഴിക്കുന്നതു പോലെ ദിവസവും കഴിക്കാവുന്ന പുരുഷന്മാരുടെ ഗര്‍ഭനിരോധനഗുളിക എത്തിക്കഴിഞ്ഞു. മെയില്‍ കോണ്‍ട്രാസെപ്റ്റീവ്  പില്‍സ് ആയ ഇതിന്റെ പേര് Dimethandrolone undecanoate( DMAU) എന്നാണ്. പുരുഷഹോര്‍മോണ്‍ ആയ ആൻഡ്രോജന്റെ വ്യതിയാനമാണ് ഇതു കഴിക്കുക വഴി സാധ്യമാകുന്നത്. ഇത് സ്ത്രീയ്ക്ക്  ഗര്‍ഭധാരണം തടയുന്നു. 

ഷിക്കാഗോയില്‍ എൻഡോക്രയിന്‍ സൊസൈറ്റിയുടെ വാര്‍ഷികസമ്മേളനത്തില്‍ ഇത് സംബന്ധിച്ചു പ്രഖ്യാപനം ഉണ്ടായിരുന്നു. നിരവധി പുരുഷന്മാര്‍ മെയില്‍ പില്‍സിനെ കുറിച്ചു ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ അത് സാധ്യമായിരിക്കുകയാണെന്ന് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ സ്റ്റെഫാനി പേജ് പറയുന്നു. 

പുരുഷന്മാര്‍ സാധാരണ സ്വീകരിക്കുന്ന ഒറ്റ ഡോസ് മരുന്നുകള്‍ ലഭ്യമാണ്. എന്നാല്‍ ഇത് കരളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ പില്‍സില്‍ undecanoate എന്ന ഫാറ്റി ആസിഡ് ആണ് ധാരാളം അടങ്ങിയിരിക്കുന്നത്. 18 - 50 വയസ്സിനിടയിലെ നൂറു പുരുഷന്മാരില്‍ പരീക്ഷിച്ച ശേഷമാണ് ഈ മരുന്നിന്റെ ഫലം ഗവേഷകര്‍ ഉറപ്പിച്ചത്. ദിവസവും ഒന്നു വീതം ആഹാരശേഷമാണു കഴിക്കേണ്ടത്‌. 400 mg ആണ് കൂടിയ അളവ്. അമേരിക്കന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും യൂനീസ് കെന്നഡി ശ്രിവര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചില്‍ഡ് ആന്‍ഡ്‌ ഹ്യൂമന്‍ ഹെല്‍ത്തും ചേര്‍ന്നാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. എന്തായാലും ദീര്‍ഘകാലത്തെ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഇനി സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷനും ആവാം .

Read More : Health Tips