sections
MORE

അറിയാമോ സെക്സിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍

sex
SHARE

ലൈംഗികതയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കുറിച്ചു ശാസ്ത്രലോകം പഠിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഈ വിഷയത്തില്‍ ധാരാളം പഠനങ്ങളും ഇതിനോടകം നടന്നു കഴിഞ്ഞു. ലൈംഗികത മനുഷ്യന് ആരോഗ്യപരമായ ഗുണങ്ങള്‍ കൂടി നല്‍കുന്നുവെന്നാണ് കലിഫോര്‍ണിയയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ ഷേറി റോസ് പറയുന്നത്.

ശരീരത്തിലെ കാലറി കത്തിച്ചു കളയുന്നതില്‍ തുടങ്ങി പ്രതിരോധശേഷി കൂട്ടാന്‍ വരെ സെക്സ് സഹായിക്കുമെന്നാണ് ഇവര്‍ പറയുന്നത്. പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ തടയാനുള്ള വേദനസംഹാരി കൂടിയാകുന്നു ലൈംഗികത. 

സെക്സിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം 

∙ കാലറി കത്തിക്കുന്നു

കുബെക് സര്‍വകലാശാലയിലെ പഠന പ്രകാരം ഒരു സ്ത്രീ 25 മിനിറ്റ് സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ 69.1 കാലറിയാണ് ശരീരത്തില്‍ നിന്നും പുറംതള്ളുന്നത്.

∙ പ്രതിരോധശേഷി കൂട്ടുന്നു

അത്ഭുതപ്പെടേണ്ട ഇതും സെക്സിന്റെ ഗുണങ്ങള്‍ തന്നെ. ഇന്ത്യാന സര്‍വകലാശാലയിലെ പഠനപ്രകാരം സന്തോഷകരമായ ലൈംഗികജീവിതം നയിക്കുന്ന സ്ത്രീകളില്‍ പ്രതിരോധശേഷി കൂടുതലായിരിക്കും.

അറിയാം, ലൈംഗികതയിലെ 10 പ്രധാന സ്ഥാനങ്ങൾ

∙ യോനീ പേശികളെ ബലപ്പെടുത്തുന്നു

പ്രസവത്തിനു ശേഷം സ്ത്രീകളില്‍ യോനീപേശികള്‍ക്ക് മുറുക്കക്കുറവു ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ യോനീപേശികളെ ബലപ്പെടുത്താന്‍ സഹായകമാകുന്ന വ്യായാമങ്ങള്‍ സെക്സുമായി സംയോജിപ്പിച്ചാല്‍ വളരെ ഫലപ്രദമാണെന്ന് ഡോക്ടര്‍ ഷേറി പറയുന്നു. 

∙ ഇന്‍സോമാനിയ

 രതിമൂര്‍ച്ച സമയത്ത് ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന എൻഡോര്‍ഫിനുകളും ഹോര്‍മോണുകളും നല്ല ഉറക്കത്തിനു സഹായിക്കുന്നു.

∙ ഗര്‍ഭിണിയാകാന്‍ സാധ്യത ഇരട്ടിക്കും 

ഇതൊരു പുതിയ കണ്ടെത്തലാണ്.അതായതു സ്ഥിരമായി സന്തുഷ്ട ലൈംഗികജീവിതം നയിക്കുന്ന സ്ത്രീകള്‍ക്ക് അണ്ഡം ഉത്പാദിപ്പിക്കുന്ന സമയം അല്ലെങ്കില്‍ പോലും ഗര്‍ഭപാത്രത്തില്‍ അണ്ഡം വളരാനുള്ള അന്തരീക്ഷം ഉണ്ടാക്കുന്നു. ഇത് ഗര്‍ഭിണിയാകാന്‍ ഏറെ സഹായകമാണ്.

ലൈംഗികബന്ധത്തിലെ അപകടകരമായ ഈ പൊസിഷൻ പരീക്ഷിക്കരുതേ

∙ മാനസികാരോഗ്യം 

സെക്സും മാനസികാരോഗ്യവും തമ്മില്‍ അഭേദ്യബന്ധമുണ്ട്. സെക്സ് ഓക്സിടോക്സിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നുണ്ട്.  കുഡില്‍ ഹോര്‍മോണ്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ഹോര്‍മോണ്‍ സ്‌ട്രെസ് കുറച്ച് ഉന്മേഷം നല്‍കാന്‍ സഹായകമാണ്.

∙ ചര്‍മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കും

സെക്സിന്റെ സൗന്ദര്യപരമായ ഗുണമാണിത്. യുകെയിലെ 3,500 ആളുകളില്‍ പത്തുവര്‍ഷത്തോളം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. ആഴ്ചയില്‍ ഒരിക്കലെങ്കിലും സന്തോഷകരമായ സെക്സ് ജീവിതം നയിക്കാത്തവരെ അപേക്ഷിച്ചു സെക്സ് ആസ്വദിക്കുന്നവര്‍ക്ക് ഏഴു വയസ്സ് കുറവ് തോന്നിക്കുമെന്നാണ്. 

Read More : Health and Sex

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SEX
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA