Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കച്ചോലം ഔഷധക്കിഴങ്ങ്

galanga-kacholam കച്ചോലം

കാസം, ദഹന സംബന്ധമായ രോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ എന്നിവയുടെ ശമനൗഷധങ്ങളിൽ ചേരുവയാണ് കച്ചോലം. ഇത് വിരനശീകരണത്തിനും ഫലപ്രദമാണ്.

ഔഷധികളിലൊന്നായ ഇതിന്റെ വംശവർധന കിഴങ്ങുകളിലൂടെയാണ്.

കൃഷിയിറക്കാനുള്ള സ്ഥലം നന്നായി മണ്ണിളക്കി ഒരുക്കി ഏക്കറിനു 3 ടൺ ജൈവവളങ്ങൾ ചേർത്ത് ഒന്നരമീറ്റർ നീളത്തിലും അരമീറ്റർ വീതിയിലും വാരങ്ങളെടുത്ത് വിത്തുകിഴങ്ങുകൾ നടാവുന്നതാണ്. നടാനുള്ള ഓരോ കഷണത്തിലും ഒരു മുകുളവും 5 സെ.മീ നീളവും ഉണ്ടാകണം. വിത്ത് നട്ടു പുതയിടുക. നട്ട് 9 മാസം കഴിയുന്നതോടെ ഇലകൾ പഴുത്ത് തുടങ്ങും. ഇതോടെ കിഴങ്ങുകൾ കിളച്ചെടുത്ത് വൃത്തിയാക്കിയതിനു ശേഷം ഉണക്കിയെടുത്ത് ഉപയോഗിക്കാം.