Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൂലൈ 22ന് റിലീസ് ചെയ്യേണ്ട ചിത്രത്തിന്റെ വ്യാജൻ പുറത്ത്

censo

ബോളിവുഡിനെ ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ജൂലൈ 22ന് റിലീസ് ചെയ്യേണ്ട ബോളിവുഡ് ചിത്രം ഗ്രേറ്റ് ഗ്രാൻഡ് മസ്തിയുടെ വ്യാജന്‍ ഇന്റർനെറ്റിൽ. സിനിമയുടെ സെൻസർ കോപ്പിയാണ് പുറത്തായിരിക്കുന്നതെന്നാണ് ഞെട്ടിക്കുന്ന വസ്തുത.

നേരത്തെ ഷാഹിദ് കപൂർ ചിത്രം ഉഡ്ത പഞ്ചാബിന്റെ വ്യാജനും റിലീസിന് തൊട്ടുമുമ്പ് ലീക്കായിരുന്നു. അവിടെയും സെൻസർ കോപ്പിയാണ് പുറത്തായത്. ടോറന്റ് സൈറ്റുകളിൽ സിനിമയുടെ വ്യാജൻ ലഭ്യമാണ്. ഉഡ്ത പഞ്ചാബിന്റെ വ്യാജനുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് മറ്റ് അന്വേഷണങ്ങളൊന്നും ഉണ്ടായില്ല.

ഇതിനെതിരെ കൂടുതൽ അന്വേഷണം ഉണ്ടാകാത്ത സാഹചര്യത്തിലാണ് വ്യാജന്മാർ വീണ്ടും രംഗത്തെത്തുന്നത്. ഇതുമൂലം കോടികളുടെ നഷ്ടമാണ് ബോളിവുഡ് ഇൻഡസ്ട്രിക്ക് സംഭവിക്കുക.  

Your Rating: