Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേ ഇങ്ങനെ പാടിയാൽ കിടിലനാണ് സന്തോഷ് പണ്ഡിറ്റിന്റെ ഈ പാട്ട്

santhosh-pandit

ഏതു കാര്യത്തിനുമുണ്ട് രണ്ടു പക്ഷം. അതുപോലെ ഒരു കലാസൃഷ്ടിയെ മോശം എന്നു വിധിയെഴുതിയാലും കാണും അതിലെവിടെയെങ്കിലും ഒരു മനോഹാരിത. ഇന്നു രാവിലെ മുതൽ സമൂഹമാധ്യമങ്ങളുടെ ഇടനാഴിയിലൂടെ പറന്നുവന്നൊരു വിഡിയോ പറയുന്നത് അതാണ്. സന്തോഷ് പണ്ഡിറ്റിന്റെ ഒരു പാട്ടാണു ഇതിലെ വിഷയം. 

സന്തോഷിന്റെ ഒരു ഗാനത്തിന്റെ ഓർക്കസ്ട്ര മാറ്റി ടെമ്പോ കുറച്ച് പാടിയിരിക്കുകയാണ് വിഡിയോയില്‍. ഇങ്ങനെയാണ് ഈ ഗാനം സിനിമയിൽ വന്നിരുന്നതെങ്കിൽ ചിലപ്പോൾ അതു നമുക്കേറെ ഇഷ്ടമായേനെ. സന്തോഷ് തന്നെയാണീ പാട്ട് എഴുതിയതും പാടിയതും. അരുൺ എന്നയാൾ ആണു സന്തോഷ് പണ്ഡിറ്റിനൊരു ആദരം പോലെ വിഡിയോ ചെയ്തത്. പൊടിമഴയിൽ എന്നു തുടങ്ങുന്ന ഗാനമാണിത്. 

നീലിമ നല്ല കുട്ടിയാണ് vs ചിരഞ്ജീവി എന്ന ചിത്രത്തിലെ പാട്ടാണ് പൊടിമഴയിൽ... ഈ പാട്ടു സന്തോഷ് പാടിയതിന്റെ വിഡിയോ വലിയ വിമര്‍ശനമാണു നേരിട്ടത്. ആനിമേഷന്റെയും ഗ്രാഫിക്സുകളുടെയും അതിപ്രസരമുള്ള ദൃശ്യങ്ങളേയും ബഹളം വയ്ക്കുന്ന ഓർക്കസ്ട്രയേയും മാറ്റിനിർത്തിയാൽ കേട്ടിരിക്കുവാന്‍ രസം തോന്നുന്നൊരു പാട്ടാണിതെന്നു തെളിയിച്ച ശ്രമത്തിന് മികച്ച അഭിപ്രായമാണു ലഭിക്കുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.