Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സനയെ വെല്ലാൻ ഷെർലിൻ ചോപ്ര

sherlyn-chopra

ഹോളിവുഡിനു സമാനമായ പ്രണയ രംഗങ്ങളുമായാണ് വജാ തും ഹോയിലെ പുത്തൻ ഗാനത്തിന്റെ വരവ്. പ്രണയവും ജീവിതവും ഒരുപോലെ ആഘോഷമാക്കുന്നവരെ കുറിച്ചു പാടുന്ന പാട്ടിനു ചൂടൻ രംഗങ്ങളാണുള്ളത്. തുടക്കം മുതൽ ഒടുക്കം വരെ അതു തുടരുകയും ചെയ്യുന്നു. ഒരുപക്ഷേ ബോളിവുഡിൽ ഇതാദ്യമായിട്ടാകും ഇങ്ങനെയൊരു പാട്ടെത്തുന്നത്. ഷെർലിൻ ചോപ്രയും രജനീഷുമാണ് അഭിനേതാക്കൾ. സനാ ഖാൻ, ഷർമാൻ ജോഷി, ഗുർമീത് ചൗധരി,  എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. 

ദിൽ മേം ഛുപാ ലൂങാ ....എന്ന ഈ ഗാനം എഴുതിയത് കുമാർ ആണ്. മീറ്റ് ബ്രോസ് ആണു സംഗീതം. അർമാൻ മാലികും തുൾസി കുമാറും ചേർന്നാണീ പാട്ടു പാടിയത്. വിശാൽ പാണ്ഡ്യ സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലർ ചിത്രം അടുത്ത മാസം രണ്ടിനു റിലീസിനെത്തും.