Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാംഘട്ട പാഠപുസ്തക വിതരണം നാളെ മുതൽ

text-book

തിരുവനന്തപുരം∙ മൂന്നു ഘട്ടങ്ങളിലായി പരിഷ്കരിച്ച സ്കൂൾ പാഠപുസ്തകങ്ങളുടെ വിതരണത്തിന്റെ രണ്ടാംഘട്ടം നാളെ ആരംഭിക്കുമെന്നു വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ഭാരം കുറയ്ക്കാൻ വേണ്ടിയാണ് ഈ വർഷം മുതൽ മൂന്നു വാല്യങ്ങളിലായി പാഠപുസ്തകങ്ങൾ അച്ചടിക്കാൻ തീരുമാനിച്ചത്. സ്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ ഒന്നാംഘട്ട വിതരണം പൂർത്തിയാക്കി.

ഓണപ്പരീക്ഷയ്ക്കു മുമ്പു രണ്ടാംഘട്ട വിതരണം പൂർത്തിയാക്കാൻവേണ്ടിയാണു നാളെ മുതലുള്ള വിതരണം. മൂന്നാംഘട്ട പാഠപുസ്തകങ്ങൾ ക്രിസ്മസ് പരീക്ഷയ്ക്കു മുമ്പു വിതരണം ചെയ്യുന്നതിനു തയാറെടുപ്പു പൂർത്തിയാക്കിയതായും ഓഫിസ് അറിയിച്ചു.