Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ പാപഭാരം വിദ്യാർഥികൾ ചുമക്കണോ ?

Text-books

പാഠപുസ്തകങ്ങളുടെ രണ്ടാം ഭാഗം നാളെ പഠിപ്പിച്ചു തുടങ്ങേണ്ടതാണെങ്കിലും എല്ലാ പുസ്തകങ്ങളും ഇതുവരെ അച്ചടിച്ചു സ്കൂളുകളിൽ എത്തിച്ചിട്ടില്ലെന്ന് വ്യാപക പരാതി. പേജുകൾ വളരെ നേരത്തെ കിട്ടിയിട്ടും അച്ചടി സമയത്തിന് തീർക്കാഞ്ഞത് കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ (കെബിപിഎസ്) വീഴ്ചയല്ലേ?

കെബിപിഎസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടോമിൻ തച്ചങ്കരി പറയുന്നു:

പാഠപുസ്തകങ്ങൾ മൂന്നു ഭാഗങ്ങളാക്കി മാറ്റുകയെന്നതു പരീക്ഷണമായിരുന്നു. അതിനുള്ള ശേഷി തുടക്കത്തിൽ കെബിപിഎസിന് ഇല്ലായിരുന്നു. ഇപ്പോൾ പുതിയ യന്ത്രങ്ങൾ സ്ഥാപിച്ചതോടെ ദിവസം ഇങ്ങനെ നാലു ലക്ഷം പുസ്തകം അച്ചടിക്കാമെന്നായി. ഓണക്കാലത്ത് അച്ചടിക്കുന്നതിന് ഇരട്ടി വേതനം നൽകാമെന്നു പറഞ്ഞിട്ടും ജീവനക്കാരെ ലഭിച്ചില്ല. ‍

വിതരണം ചെയ്യുന്ന വാഹനങ്ങളുടെ ഡ്രൈവർമാരും ഓണക്കാലത്ത് എത്തിയില്ല. സ്കൂളുകളിലെ സൊസൈറ്റികളും ഓണക്കാലത്ത് അടഞ്ഞുകിടന്നു. പത്തു ദിവസത്തോളം ഇതുമൂലം നഷ്ടപ്പെട്ടു. എല്ലാ പുസ്തകങ്ങളുടെയും അച്ചടി അഞ്ചു ദിവസത്തിനകം പൂർത്തിയാക്കും. പത്തു ദിവസത്തിനുള്ളിൽ മുഴുവൻ പുസ്തകങ്ങളും വിതരണത്തിന് എത്തിക്കും.