Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാക്ട് സിഎംഡി: മനോജ് മിശ്രയ്ക്ക് അധികച്ചുമതല

manoj-mishra മനോജ് മിശ്ര

കൊച്ചി ∙ നാഷനൽ ഫെർട്ടിലൈസേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ (സിഎംഡി) മനോജ് മിശ്രയ്ക്കു കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് സിഎംഡിയുടെ അധിച്ചുമതല. ഇതുവരെ, കേന്ദ്ര രാസവളം മന്ത്രാലയം സെക്രട്ടറി സുശീൽ കുമാർ ലൊഹാനിയാണു സിഎംഡിയുടെ അധികച്ചുമതല വഹിച്ചിരുന്നത്. പതിനഞ്ചു മാസമായി സ്ഥിരം സിഎംഡിയില്ലാതെയാണു ഫാക്ട് പ്രവർത്തിക്കുന്നത്. 

ജിപ്സം അഴിമതിക്കേസിൽ കുറ്റാരോപിതനായ സിഎംഡി ജയ്‌വീർ ശ്രീവാസ്തവ 2016 നവംബർ മൂന്നിനു പുറത്താക്കപ്പെട്ടതിനു ശേഷം ഇടക്കാല സിഎംഡിമാരാണു ഫാക്ടിനെ നയിക്കുന്നത്. ഏതാനും മാസം മദ്രാസ് ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് മാനേജിങ് ഡയറക്ടർ എ.ബി. ഖരെയ്ക്കായിരുന്നു അധികച്ചുമതല. പിന്നീട്, സുശീൽ കുമാർ ലൊഹാനിക്ക് അധികച്ചുമതല നൽകി. സെപ്റ്റംബറിലാണു സ്ഥിര നിയമനത്തിനു  നടപടി തുടങ്ങിയത്. പബ്ലിക് എന്റർപ്രൈസസ് സിലക്‌ഷൻ ബോർഡിനാണ് (പിഇഎസ്ബി) ചുമതല.