Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഫാക്ടിന്റെ സ്ഥലം വിറ്റുകിട്ടിയ പണം മൂലധനമാക്കണം’

ന്യൂഡൽഹി∙ ഫാക്ട് ഭൂമി വിറ്റഴിച്ചതിലൂടെ ലഭിച്ച തുക സ്ഥാപനത്തിന്റെ പ്രവർത്തന മൂലധനമാക്കണമെന്നു വി.മുരളീധരൻ രാജ്യസഭയിൽ ആവശ്യപ്പെട്ടു. ഫാക്ടിന്റെ വികസനം ഉറപ്പാക്കുന്ന നടപടികൾ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടാകണം. കടം വീട്ടാനും വികസന പദ്ധതികൾ നടപ്പാക്കാനും തുക ഉപയോഗിക്കാൻ ധനമന്ത്രാലയം അനുമതി നൽകണമെന്നും എംപി ആവശ്യപ്പെട്ടു.