Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാരാഷ്ട്രയിൽ കുരങ്ങനെ തല്ലിക്കൊന്നവർ പിടിയിൽ

മുംബൈ ∙ മഹാരാഷ്ട്ര വിദർഭയിലെ വാഷിം ജില്ലയിൽ കൃഷിയിടത്തിൽ കയറിയ കുരങ്ങനെ അടിച്ചുകൊല്ലുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനു‌ പിന്നാലെ, ആരോപണവിധേയരായ മൂന്നു പേരെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ടു പേരും പവൻ ബൻഗർ (23) എന്നയാളുമാണു പിടിയിലായത്. ബൻഗറിനെ പൊലീസ് കസ്റ്റഡിയിലും പ്രായപൂർത്തിയാകാത്ത പ്രതികളെ ജുവനൈൽ ഹോമിലേക്കും അയച്ചു.

കുരങ്ങനെ ക്രൂരമായി അടിക്കുന്ന വിഡിയോ സംഘത്തിലെ ഒരാൾ തന്നെ ചിത്രീകരിച്ചു സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തതാണു പിന്നീടു പ്രചരിച്ചത്. മൃഗവേട്ട, വന്യജീവി സംരക്ഷണ നിയമങ്ങൾ പ്രകാരമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. 

related stories