Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഴുത്തുകാര്‍ക്ക് എതിരെ പരാമര്‍ശം: മന്ത്രി ഹെഗ്ഡെ വീണ്ടും വിവാദത്തില്‍

Ananthkumar-Hegde

ബെംഗളൂരു ∙ മതനിരപേക്ഷവാദികൾക്കെതിരായ പരാമർശങ്ങളുടെ പേരിൽ ഖേദം പ്രകടിപ്പിച്ച കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്ഡെ കന്നഡ സാഹിത്യകാരന്മാരെ അവഹേളിച്ചതായി പുതിയ വിവാദം.

എഴുത്തുകാരും ബുദ്ധിജീവികളും ഒന്നിനും കൊള്ളാത്തവരാണെന്നും സർക്കാരിൽ നിന്നു ഭൂമിയും വീടും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അവസരവാദികളാണെന്നുമുള്ള പ്രസ്താവനയാണു വിവാദമായത്.

സാഹിത്യകാരൻമാരുടെ വാക്കുകൾ വിശ്വസിക്കാൻ തക്കവണ്ണം ജനം കന്നുകാലികളല്ലെന്ന് ഓർക്കണമെന്നും പറഞ്ഞു.