Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി ഹെഗ്ഡെയുടെ ദലിത്‌ വിരുദ്ധ പരാമർശം: നടപടി തേടി അഠാവ്‌ലെ

മുംബൈ∙ ദലിത് സംഘടനകളെ നായ്ക്കളെന്ന് അധിക്ഷേപിച്ച കേന്ദ്രസഹമന്ത്രി അനന്ത്കുമാർ ഹെഗ്ഡെക്കെതിരെ നടപടി ആവശ്യപ്പെട്ടു കേന്ദ്രസഹമന്ത്രിയും മഹാരാഷ്ട്രയിലെ ദലിത് നേതാവുമായ രാംദാസ് അഠാവ്‌ലെ രംഗത്ത്. ഹെഗ്‌ഡെയ്ക്കു നിയന്ത്രണംവിട്ടിരിക്കുകയാണ്. ഇത്തരം മോശം വാക്കുകൾ അനുവദിക്കാനാകില്ലെന്നും പറഞ്ഞു. 

ഹെഗ്ഡെ ശനിയാഴ്ച കർണാടകയിലെ ബെള്ളാരിയിൽ നടന്ന പരിപാടിക്കിടെയാണു വിവാദപരാമർശം നടത്തിയത്. ‘നായ്ക്കൾ കുരയ്ക്കുന്നതു ഗൗനിക്കാറില്ല’ എന്നു ദലിത് സംഘടനകളുടെ പ്രതിഷേധത്തെ സൂചിപ്പിച്ചു മന്ത്രി പരിഹസിക്കുകയായിരുന്നു. അതേസമയം, ദലിതർക്കെതിരെ മോശം പരാമർശം നടത്തിയിട്ടില്ലെന്നും കോൺഗ്രസ് മനഃപൂർവം തന്നെ കരിവാരിത്തേയ്ക്കാൻ ശ്രമിക്കുകയാണെന്നുമാണു തിങ്കളാഴ്ച അദ്ദേഹം പറഞ്ഞത്.