Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവാർഡിനൊപ്പം പണവും; നിരസിച്ച് ഐജി ഡി.രൂപ

d-roopa.jpg.image.784.410

ബെംഗളൂരു∙ പാരിതോഷികത്തുകയോടു കൂടിയ അവാർഡ് വേണ്ടെന്നു കർണാടക ഹോംഗാർഡ്സ് ഐജി ഡി.രൂപ. സന്നദ്ധസംഘടനയായ ‘നമ്മ ബെംഗളൂരു ഫൗണ്ടേഷൻ’ അധ്യക്ഷന് എഴുതിയ കത്തിലാണ്, ഇത്തരം രാഷ്ട്രീയ ചായ്‍വുള്ള സംഘടനകളിൽ നിന്ന് അകന്നുനിൽക്കാൻ എല്ലാ സർക്കാർ ഉദ്യോഗസ്ഥരും പ്രതിജ്ഞാബദ്ധരാണെന്നു രൂപ വ്യക്തമാക്കിയത്.

രാജ്യസഭയിലെ ബിജെപി എംപിയും വ്യവസായ പ്രമുഖനുമായ രാജീവ് ചന്ദ്രശേഖറാണു നമ്മ ബെംഗളൂരു ഫൗണ്ടേഷനു പണം നൽകുന്നത്.  മികച്ച സർക്കാർ ഉദ്യോഗസ്ഥയുടെ വിഭാഗത്തിലാണു ഡി.രൂപയെ പുരസ്കാരത്തിനായി പരിഗണിച്ചത്.